സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാരുടെയും അറ്റന്‍ഡന്‍സ്, ഒരാള്‍ വ്യാജ വിരലടയാളങ്ങള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്ന് കണ്ടെത്തി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ അറ്റന്‍ഡന്‍സില്‍ കൃത്രിമം കാണിച്ച ഒരു സര്‍ക്കാര്‍ ഏജന്‍സിയിലെ 100 ജീവനക്കാര്‍ ഈ കാലയളവില്‍ വാങ്ങിയ ശമ്പളം സ്റ്റേറ്റ് ട്രഷറിയിലേക്ക് തിരികെ നല്‍കി. വിരലടയാളത്തില്‍ കൃത്രിമം കാണിച്ച് വ്യാജ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ചെയ്തതിന് ഇവരെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു. തുടര്‍ന്നാണ് കുറ്റം സമ്മതിച്ച് ശമ്പളം തിരികെ നല്‍കിയത്. 

സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാരുടെയും അറ്റന്‍ഡന്‍സ്, ഒരാള്‍ വ്യാജ വിരലടയാളങ്ങള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്ന് കണ്ടെത്തിയതായി പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. വിചാരണക്ക് മുമ്പ് തടവില്‍ കഴിഞ്ഞ ഇവരെ പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തിരുന്നു. കുറ്റസമ്മതം നടത്തിയാല്‍ കോടതി ശിക്ഷ ഇളവ് നല്‍കുമെന്ന പ്രതീക്ഷയില്‍ ജീവനക്കാര്‍ ശമ്പളം തിരികെ നല്‍കാന്‍ തയ്യാറാകുകയായിരുന്നു. ജോലി ചെയ്യാതെ ശമ്പളം വാങ്ങിയതിന് ജീവനക്കാരുടെ കേസില്‍ ക്രിമിനല്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്.

(പ്രതീകാത്മക ചിത്രം)

പ്രവാസി നിയമലംഘകരെ കണ്ടെത്താന്‍ അപ്രതീക്ഷിത പരിശോധനകള്‍; നിരവധിപ്പേര്‍ അറസ്റ്റില്‍
പണം വാങ്ങി മെ‍ഡിക്കല്‍ രേഖകള്‍ വില്‍പ്പന നടത്തിയ പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മെഡിക്കല്‍ രേഖകള്‍ വില്‍പ്പന നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തു. രാജ്യത്തെ ഒരു ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്‍തിരുന്ന യുവാവാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ക്യാപിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്ത്; പ്രവാസി ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

പഴയ തീയതികളിലുള്ള മെഡിക്കല്‍ രേഖകള്‍ ഇയാള്‍ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തിയതായി അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഓരോ രേഖകള്‍ക്കും 10 ദിനാര്‍ വീതമാണ് ഇടാക്കിയിരുന്നത്. അറസ്റ്റിലായ പ്രവാസിക്കെതിരെ കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.