ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളും രൂപയുടെ മൂല്യം കുറയാൻ കാരണമായിട്ടുണ്ട്. 

മസ്കറ്റ്: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് വിനിമയ നിരക്ക് ഉയര്‍ന്നു. ഒമാന്‍ റിയാലിന്‍റെ വിനിമയ നിരക്കിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. വെ​ള്ളി​യാ​ഴ്ച വി​നി​മ​യ നി​ര​ക്ക് ഒ​രു റി​യാ​ലി​ന് 221.30 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. 

ഇ​ന്ത്യ​ൻ രൂ​പ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ് വ്യാ​ഴാ​ഴ്ച ഉണ്ടായത്. വ്യാ​ഴാ​ഴ്ച മാ​ത്രം 0.6 ശ​ത​മാ​നം ഇ​ടി​വാ​ണു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച ഇ​ന്ത്യ​ൻ രൂ​പ വ​ൻ ത​ക​ർ​ച്ച നേ​രി​ട്ടി​ട്ടി​രു​ന്നു. ഇ​ന്ത്യ- പാ​കി​സ്ഥാൻ സംഘര്‍ഷവും രൂപ​യു​ടെ മൂ​ല്യം കു​റ​യുന്നതിന് ഒരു കാ​ര​ണമായി. രൂ​പ​യു​ടെ മൂ​ല്യം കു​റ​ഞ്ഞ് ഒ​രു ഡോ​ള​റി​ന് 85.71 രൂ​പ എ​ന്ന നി​ര​ക്കി​ൽ എ​ത്തി. ഒരു ദി​വ​സം കൊ​ണ്ട് വ​ൻ ത​ക​ർ​ച്ച​യാ​ണ് ഇ​ന്ത്യ​ൻ രൂ​പ​ക്കു​ണ്ടാ​യ​ത്. 

2023 ഫെ​ബ്രു​വ​രി​ക്ക് ശേ​ഷം ആ​ദ്യ​മാ​യാ​ണ് രൂപക്ക് ഇ​ത്ര​യും വ​ലി​യ ത​ക​ർ​ച്ച​യു​ണ്ടാ​വു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ചകളാ​യി ഇ​ന്ത്യ​ൻ രൂ​പ ശ​ക്തി പ്രാ​പി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഈ ​മാ​സം ര​ണ്ടി​ന് കാ​ല​ത്ത് റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് 217.35 വ​രെ കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, വൈ​കു​ന്നേ​ര​ത്തോ​ടെ 218 രൂ​പ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​തി​നു ശേ​ഷം വ്യാ​ഴാ​ഴ്ച​വ​രെ ഒ​രു റി​യാ​ലി​ന് 219 രൂ​പ​യി​ലാ​യി ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കി​യ നി​ര​ക്ക്. വ്യ​ാഴാ​ഴ്ച മു​ത​ൽ നി​ര​ക്ക് ഉ​യ​രു​ക​യാ​യി​രു​ന്നു.
ഇ​ന്ത്യ​യി​ൽ​ നി​ന്ന് വി​ദേ​ശ നി​ക്ഷേ​പം പു​റ​ത്തേ​ക്ക് ഒ​ഴു​കാ​ൻ തു​ട​ങ്ങി​യ​തും രൂ​പ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ചൈ​നീ​സ് ക​റ​ൻ​സി​യാ​യ യു​വാ​ൻ ശ​ക്തി പ്രാ​പി​ക്കു​ന്ന​തോ​ടെ വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ ശ്ര​ദ്ധ അവിടേക്ക് തി​രി​ഞ്ഞി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ൻ ഡോ​ള​റി​ന്റെ മൂ​ല്യ ത​ക​ർ​ച്ചയും തു​ട​രു​ക​യാ​ണ്. മ​റ്റു ആ​റു പ്ര​ധാ​ന ക​റ​ൻ​സി​യെ അ​പേ​ക്ഷി​ച്ച് അ​മേ​രി​ക്ക​ൻ ഡോ​ള​റി​ന്റെ മൂ​ല്യം കാ​ണി​ക്കു​ന്ന ഡോ​ള​ർ ഇ​ന്റ​ക്സ് 99.7 പോ​യ​ന്റി​ൽ എ​ത്തി. അതേസമയം ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം