കുവൈത്തിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള ട്രമഡോൾ ​ഗുളികകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. 

കുവൈത്ത് സിറ്റി: നിരോധിത ​ഗുളികകളുടെ ശേഖരവുമായി പ്രവാസി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. കുവൈത്തിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള ട്രമഡോൾ ​ഗുളികകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. നാൽപത് വയസിന് മുകളിൽ പ്രായമുള്ള പാകിസ്ഥാൻ പൗരനാണ് കുവൈത്ത് കസ്റ്റംസിന്റെ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇയാളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വിഭാ​ഗങ്ങൾക്ക് കൈമാറി.