Asianet News MalayalamAsianet News Malayalam

തൊഴിലുടമയുടെ പണം തട്ടാന്‍ പിടിച്ചുപറി കഥ മെനഞ്ഞു; പ്രവാസി അറസ്റ്റില്‍

വാഹനത്തില്‍ പണവുമായി വരുന്നതിനിടെ ഒരു അജ്ഞാത സംഘം ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പണവും തന്റെ തിരിച്ചറിയല്‍ രേഖകളും ഇവര്‍ കൊണ്ടുപോയെന്നുമായിരുന്നു പ്രവാസി, തന്റെ തൊഴിലുടമയോട് പറഞ്ഞത്. 

Expat arrested for fabricating false story for snatching the money that belongs to employer
Author
First Published Jan 24, 2023, 6:30 PM IST

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലുടമയുടെ പണം തട്ടാന്‍ പിടിച്ചുപറി കഥ മെനഞ്ഞ പ്രവാസി പിടിയില്‍. ഇയാള്‍ തട്ടിയെടുത്ത് ഒളിപ്പിച്ചു വെച്ച പണം ഉള്‍പ്പെടെ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. അല്‍ ഖസീമിലായിരുന്നു സംഭവം. 

വാഹനത്തില്‍ പണവുമായി വരുന്നതിനിടെ ഒരു അജ്ഞാത സംഘം ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പണവും തന്റെ തിരിച്ചറിയല്‍ രേഖകളും ഇവര്‍ കൊണ്ടുപോയെന്നുമായിരുന്നു പ്രവാസി, തന്റെ തൊഴിലുടമയോട് പറഞ്ഞത്. താന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ഗ്ലാസ് തട്ടിപ്പ് സംഘം തകര്‍ത്തതായും ഇയാള്‍ വാദിച്ചു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതെല്ലാം കള്ളമാണെന്ന് കണ്ടെത്തി. പണം തട്ടാനായി ഇയാള്‍ വ്യാജ കഥ മെന‌ഞ്ഞതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ പ്രവാസി അറസ്റ്റിലായി. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ ഖസീം പൊലീസ് അറിയിച്ചു.

Read also:  വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ 15,734 പ്രവാസികൾ കൂടി പിടിയിൽ

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി തെക്കൻ സൗദിയിലെ അൽബാഹയിൽ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര സ്വദേശി അബൂബക്കറാണ് മരിച്ചത്. അൽബാഹക്ക് സമീപം മഖ്‌വ അൽശാതി മീൻകടയിൽ ജീവനക്കാരനായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ മഖ്‌വയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം വിദഗ്ധ ചികിത്സക്കായി അൽബാഹ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബൂബക്കറിന്റെ മകനും സഹോദരനും അൽബാഹയിലുണ്ട്. മൃതദേഹം അൽബാഹ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read also: മക്കയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Follow Us:
Download App:
  • android
  • ios