ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ വിവിധ രാജ്യക്കാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കിയ അഞ്ച് പ്രവാസികളെയും അറസ്റ്റ് ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ്, മാന്‍പവര്‍ അതോറിറ്റിയും മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് ഏഷ്യക്കാരനായ പ്രവാസി ടാറ്റൂ ആര്‍ട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തത്.

അല്‍ സിദ്ദിഖ് പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം മെയ്ദാന്‍ ഹവല്ലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ വിവിധ രാജ്യക്കാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കിയ അഞ്ച് പ്രവാസികളെയും അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍ നിയമം ലംഘിച്ചതിന് സാല്‍മിയ, ജലീബ് അല്‍ ഷുയൂഖ് പ്രദേശങ്ങളില്‍ നിന്ന് ഏഴ് പ്രവാസികളെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Read More -  നടുറോഡില്‍ കൂട്ടത്തല്ല്; അനേഷിക്കാനെത്തിയ പൊലീസ് വാഹനവുമായി പ്രതി രക്ഷപ്പെട്ടു, പോസ്റ്റിലിടിച്ച് അപകടം

കുവൈത്തില്‍ വെള്ളിയാഴ്ച നടത്തിയ വ്യാപക പരിശോധനയില്‍ തൊഴില്‍ നിയമ ലംഘകരായ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തിരുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും ആഭ്യന്തര മന്ത്രാലയവും സഹകരിച്ചായിരുന്നു സാല്‍മിയിലെ പരിശോധന. ആകെ 127 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തിട്ടുണ്ട്.

പിടിയിലായ പ്രവാസികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയവരെയാണ് അറസ്റ്റ് ചെയ്‍തത്. ആര്‍ട്ടിക്കിള്‍ 18 വിസയിലുള്ളവരായിരുന്നു (പ്രൈവറ്റ് വിസ) ഇവരില്‍ 93 പേര്‍.

Read More - ടിക് ടോക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി; സഹോദരനെ പെണ്‍കുട്ടി കുത്തിക്കൊന്നു

ആര്‍ട്ടിക്കിള്‍ 20 വിസയിലുള്ള 19 പേരും. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും തിരിച്ചറിയല്‍ രേഖകളില്ലാത്തവരുമായ 15 പേരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. തൊഴിലുടമകള്‍ രാജ്യത്തെ ലേബര്‍ നിയമങ്ങള്‍ പാലിക്കണമെന്നും നിയമലംഘനങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.