മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം നടത്തിയ പ്രവാസി അറസ്റ്റിൽ. സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
റിയാദ്: സൗദി അറേബ്യയിലെ തബൂക്കിലെ മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം നടത്തിയ പ്രവാസി അറസ്റ്റിൽ. തബൂക്ക് പൊലീസാണ് പൊതുധാര്‍മ്മികതക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്തതിന് പ്രവാസിയെ അറസ്റ്റ് ചെയ്തത്. സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മസാജ് സെന്‍ററിനെതിരെ തബൂക്ക് നഗരസഭ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി തബൂക്ക് പൊലീസ് അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


