Asianet News MalayalamAsianet News Malayalam

ബോട്ടിലുകളില്‍ മദ്യം നിറച്ച് വില്‍പന; പ്രവാസി യുവാവ് അറസ്റ്റില്‍

മദ്യത്തിന്റെ ബോട്ടിലുകള്‍ റീഫില്‍ ചെയ്‍ത് വില്‍പന നടത്തിയിരുന്ന ഏഷ്യക്കാരനായ പ്രവാസിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്‍തു

expat arrested refilling liquor in 1,400 imported bottles
Author
Kuwait City, First Published Aug 12, 2022, 11:20 AM IST

കുവൈത്ത് സിറ്റി: വിദേശ നിര്‍മിത മദ്യത്തിന്റെ ബോട്ടിലുകള്‍ റീഫില്‍ ചെയ്‍ത് വില്‍പന നടത്തിയിരുന്ന പ്രവാസി യുവാവ് കുവൈത്തില്‍ അറസ്റ്റിലായി. മംഗഫ് ഏരിയയിലായിരുന്നു സംഭവം. മദ്യം നിറയ്‍ക്കുന്നതിനും ബോട്ടിലുകള്‍ പായ്ക്ക് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ച പ്രത്യേക 'ഫാക്ടറി' തന്നെയായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി.

ഏഷ്യക്കാരനായ പ്രവാസിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് ചെയ്‍തത്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിവിധ തരത്തിലുള്ള വിദേശ നിര്‍മിത മദ്യത്തിന്‍റെ 1400 ബോട്ടിലുകളാണ് ഇയാളില്‍ നിന്ന് റെയ്‍ഡില്‍ പിടിച്ചെടുത്തത്. ഇവയില്‍ 50 എണ്ണത്തില്‍ മദ്യം നിറച്ചിട്ടുണ്ടായിരുന്നു. മദ്യം നിറച്ച ശേഷം പായ്‍ക്ക് ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണിപ്പോള്‍.

Read also:  യുഎഇയില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു

ഒമാനിലെ ബീച്ചില്‍ രണ്ട് കുട്ടികളും പിതാവും മുങ്ങിമരിച്ചു
മസ്‌കറ്റ്: ഒമാനിലെ ബീച്ചില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മുങ്ങിമരിച്ചു. വ്യാഴാഴ്ച ബര്‍ക്ക വിലായത്തിലെ അല്‍ സവാദി ബീച്ചിലാണ്  ദാരുണമായ അപകടം ഉണ്ടായതെന്ന് സൌത്ത്  അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ (സിഡിഎഎ) പ്രസ്താവനയില്‍ പറയുന്നു.

അഞ്ച് പേരടങ്ങുന്ന ഒരു കുടുംബം ആണ് ബീച്ചിലെ അപകടത്തില്‍പ്പെട്ടത്. ഇവരില്‍ രണ്ട് കുട്ടികളും അവരുടെ പിതാവും മരിച്ചുവെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അമ്മയെയും ഒരു കുട്ടിയെയും രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

استجابت فرق الإنقاذ بإدارة الدفاع المدني والإسعاف بمحافظة #جنوب_الباطنة لحادث غرق عائلة مكونة من خمسة أشخاص في شاطئ السوادي بولاية #بركاء.
نتج عن الحادث وفاة الأب وطفل، وإنقاذ الأم وطفلة بحالة صحية جيدة ،وجار البحث عن طفل آخر مفقود. #هيئة_الدفاع_المدني_والإسعاف pic.twitter.com/kSsMxUNb3j

— الدفاع المدني والإسعاف - عُمان (@CDAA_OMAN) August 11, 2022

 

ബാഗില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന കൊക്കെയ്‍നുമായി യുവതി വിമാനത്താവളത്തില്‍ അറസ്റ്റിലായി

Follow Us:
Download App:
  • android
  • ios