ഏഷ്യന്‍ വംശജനായ നുഴഞ്ഞുകയറ്റക്കാരനെയാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 20 കിലോഗ്രാം ക്രിസ്റ്റല്‍ ലഹരിമരുന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
മസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്നുമായി പ്രവാസി പിടിയില്‍. നോര്‍ത്ത് അല്‍ ബത്തിനാ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഏഷ്യന്‍ വംശജനായ നുഴഞ്ഞുകയറ്റക്കാരനെയാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 20 കിലോഗ്രാം ക്രിസ്റ്റല്‍ ലഹരിമരുന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പ്രതിക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
ഒമാനില്‍ വന്‍തോതില്‍ മദ്യം പിടിച്ചെടുത്തിരുന്നു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നടത്തിയ റെയ്ഡില്‍ 3,000 കുപ്പിയിലേറെ മദ്യമാണ് പിടികൂടിയത്. മത്ര വിലായത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു ട്രക്ക് ട്രൈവറെ അറസ്റ്റ് ചെയ്തു. മദ്യം കൈവശം വെച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും 3,000 കുപ്പിയിലേറെ മദ്യം പിടിച്ചെടുത്തെന്നും ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു.
വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി യുവാവ് മരിച്ചു
വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായി; നാല് പ്രവാസികള്‍ക്ക് ശിക്ഷ
മനാമ: ബഹ്റൈനില്‍ മയക്കുമരുന്നുമായി പിടിയിലായ നാല് പേര്‍ക്ക് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ഓരോരുത്തര്‍ക്കും 3000 ബഹ്റൈനി ദിനാര്‍ വീതം പിഴയുമാണ് കോടതി വിധിച്ചിട്ടുണ്ട്. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളം വഴി ലഹരി മരുന്ന് കടത്തുന്നതിനിടെ നാല് പേരെയും പിടികൂടുകയായിരുന്നു. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നാല് പേരും ലഹരി ഗുളികകള്‍ കൊണ്ടുവന്നത്. ഇതടക്കം എല്ലാ കേസുകളും സമാന സ്വഭാവത്തിലുള്ളവയായിരുന്നു.
ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം
ആദ്യ കേസില്‍ 19 വയസുകാരനായ പ്രവാസി യുവാവ് ഇരുനൂറോളം മെത്താംഫിറ്റമീന്‍ ഗുളികകള്‍ വയറിലൊളിപ്പിച്ചാണ് കൊണ്ടുവന്നത്. സെല്ലാഫൈന്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയിലുള്ള ക്യാപ്‍സൂളുകളാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തതെന്നും ആകെ 1.2 കിലോഗ്രാം മയക്കുമരുന്നാണ് യുവാവ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചതെന്നും കോടതി രേഖകള്‍ പറയുന്നു. രണ്ടാമത്തെ കേസില്‍ 31 വയസുകാരനായ പ്രവാസി യുവാവ് 194 ലഹരി ഗുളികകളാണ് സമാനമായ തരത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സമാനമായ മറ്റൊരു സംഭവത്തിലും രണ്ട് പ്രവാസികള്‍ക്ക് ഇതേ ശിക്ഷ തന്നെ കോടതി വിധിച്ചു. നാല് പേരെയും ശിക്ഷ അനുഭവിച്ച ശേഷം ബഹ്റൈനില്‍ നിന്ന് നാടുകടത്തും.
