മനാമ: ബഹ്റൈനിൽ കൊവിഡ് ബാധിച്ച് ഇന്ത്യക്കാരൻ മരിച്ചു. രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ 36കാരനാണ് മരിച്ചത്. സ്രവ സാമ്പിൾ പരിശോധയിൽ കൊവി‍ഡ് സ്ഥിരീകരിച്ചതോടെ ഇയാൾ ഐസോലേഷനിൽ കഴിയുകയായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം എട്ടായതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് പുതുതായി 71 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 48 പേർ പ്രവാസികളും മറ്റുള്ളവർ വിദേശത്ത് നിന്ന് വന്നവരുമാണ്. 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പിടിപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 56 പേരുകൂടി രോ​ഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,008 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 

Read Also: പ്രവാസികൾ വിദേശത്ത് മരിച്ചാൽ മൃതദേഹം എത്തിക്കുന്നതിന് കേന്ദ്രനിർദേശം വിലങ്ങുതടി

ഒമാനില്‍ 69 വിദേശികള്‍ക്ക് കൊവിഡ്; 102 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കൊവിഡ് 19: സൗദിയിൽ ഇന്ന് ആറ് പ്രവാസികളടക്കം ഏഴുമരണം, ആകെ മരണസംഖ്യ 121