സംഭവത്തില്‍ അധികൃതർ അന്വേഷണം ആരംഭിച്ചു. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

കുവൈറ്റ് സിറ്റി: ഹവല്ലിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നാല്പതു വയസ്സ് തോന്നിക്കുന്ന പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹവല്ലിയിലെ ബ്ലോക്ക് 1 ലെ കെട്ടിട ഗാർഡ് അബോധാവസ്ഥയിൽ ഒരു മനുഷ്യനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.

പൊലീസും അടിയന്തര മെഡിക്കൽ സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി. കെട്ടിടത്തിന്‍റെ സ്റ്റെയർകേസ് റെയിലിംഗിൽ കയർകെട്ടി തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തില്‍ അധികൃതർ അന്വേഷണം ആരംഭിച്ചു. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player