Asianet News MalayalamAsianet News Malayalam

വിരമിച്ച പ്രവാസിക്ക് കമ്പനി 32 ലക്ഷം നല്‍കണമെന്ന് ലേബര്‍ കോടതി വിധി

പ്രമുഖ ചരക്ക് ഗതാഗത കമ്പനിയില്‍ മാനേജരായി ജോലി ചെയ്‍തിരുന്ന പ്രവാസിയാണ് വിരമിച്ച ശേഷം ആനുകൂല്യങ്ങള്‍ തേടി കോടതിയെ സമീപിച്ചത്.

expatriate gets end of service benefits from company through court order in kuwait
Author
Kuwait City, First Published Jul 8, 2021, 11:28 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്‍ത കമ്പനിക്കെതിരെ നടത്തിയ നിയമ പോരാട്ടത്തില്‍ പ്രവാസിക്ക് വിജയം. വിരമിക്കല്‍ ആനുകൂല്യമായി 13,000 കുവൈത്തി ദിനാര്‍ (32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നല്‍കണമെന്നാണ് പ്രാഥമിക കൊമേഴ്‍സ്യല്‍ ലേബര്‍ കോടതി വിധിച്ചത്.

പ്രമുഖ ചരക്ക് ഗതാഗത കമ്പനിയില്‍ മാനേജരായി ജോലി ചെയ്‍തിരുന്ന പ്രവാസിയാണ് വിരമിച്ച ശേഷം ആനുകൂല്യങ്ങള്‍ തേടി കോടതിയെ സമീപിച്ചത്. 2000 ദിനാറായിരുന്നു ഇദ്ദേഹത്തിന്റെ മാസ ശമ്പളം. സേവനം അവസാനിപ്പിക്കുന്നതായി കമ്പനിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതോടെ അദ്ദേഹം രാജിക്കത്ത് കൈമാറിയെങ്കിലും ആനുകൂല്യങ്ങളൊന്നും നല്‍കിയില്ല. അവസാന മൂന്ന് മാസത്തെ ശമ്പളം മറ്റ് നിരവധി ആനുകൂല്യങ്ങളും നിഷേധിക്കുപ്പെട്ടതോടെയാണ് കോടതിയെ സമീപിച്ചത്. രമ്യമായി പ്രശ്നം പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതോടെ കോടതിയില്‍ കേസ് വിചാരണ നടത്തി വിധി പുറപ്പെടുവിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios