സൗദി അറേബ്യയിൽ കാറ്റിലും മഴയിലും ടെന്‍റ് തകർന്ന് വീണ് ഇന്ത്യൻ ആട്ടിടയൻ മരിച്ചു. കനത്ത കാറ്റിലും മഴയിലും ഇദ്ദേഹം താമസിച്ചിരുന്ന ടെൻറ് തകർന്നു വീഴുകയായിരുന്നു. മരിച്ച അബ്ദുൽ മൊയ്‌ദീന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാതിനിൽ ഖബറടക്കി.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിൻ പട്ടണത്തിന്‍റെ പ്രാന്തപ്രദേശത്തെ മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു. ഇവിടെ ആട്ടിടയനായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി അബ്ദുൽ മൊയ്‌ദീൻ (44) ആണ് മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

പട്ടണത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള മരുഭൂമി മേഖലയിൽ പെരുന്നാളിന് രണ്ട് ദിവസം മുമ്പാണ് അപകടം നടന്നത്. കനത്ത കാറ്റിലും മഴയിലും ഇദ്ദേഹം താമസിച്ചിരുന്ന ടെൻറ് തകർന്നു വീഴുകയായിരുന്നു. മരിച്ച അബ്ദുൽ മൊയ്‌ദീന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാതിനിൽ ഖബറടക്കി. ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്താണ് നിയമ നടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയത്. മരുഭൂമി മേഖലകളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ താമസക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.