സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലേക്കാണ് ഒഴിവുകളുള്ളത്. സ്വദേശികൾക്കും പ്രവാസികൾക്കും അപേക്ഷകള്‍ അയയ്ക്കാവുന്നതാണ്.
ദോഹ: ഖത്തറില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്കൂളുകളിൽ പ്രവാസികള്‍ക്കും തൊഴിലവസരം. രാജ്യത്തെ പൗരന്മാര്ക്കും താമസക്കാര്‍ക്കുമായി പൊതുവിദ്യാലയങ്ങളില്‍ അനുവദിച്ചിട്ടുള്ള തൊഴില്‍ ഒഴിവുകള്‍ ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പൊതുവിദ്യാലയങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് തസ്തികകളിലെ ഒഴിവുകളാണ് മന്ത്രാലയം (MoEHE) സോഷ്യല്‍ പ്ലാറ്റ്ഫോമുകള് വഴി പ്രഖ്യാപിച്ചത്.
യോഗ്യരായ സ്വദേശികൾക്കും പ്രവാസികൾക്കും തൊഴിൽ അവസരത്തിനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്ക് മന്ത്രാലയത്തിന്റെ 'കവാദിർ' പ്ലാറ്റ് ഫോം വഴിയും രാജ്യത്തെ താമസക്കാരായ പ്രവാസികൾക്ക് 'തൗതീഫ്' പ്ലാറ്റ്ഫോം (tawtheef.edu.gov.qa) വഴിയും ജോലിക്കായി അപേക്ഷിക്കാവുന്നതാണ്.
Read Also - ഓൺലൈനായി വാങ്ങിയ ടിക്കറ്റിന് എട്ട് കോടി രൂപ സമ്മാനം, ലൈവായി നറുക്കെടുപ്പ് കാണുന്നതിനിടെ 56കാരന് സ്വപ്ന വിജയം
