Asianet News MalayalamAsianet News Malayalam

ഷാര്‍ജയില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പ്പന നടത്തിയ രണ്ടംഗ സംഘം പിടിയില്‍

സര്‍വകലാശാല കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുന്നുണ്ടെന്ന സെക്യൂരിറ്റി വിഭാഗത്തിന് ലഭിക്കുകയായിരുന്നു. 

fake degree certificates to university students in UAE
Author
Sharjah - United Arab Emirates, First Published Dec 29, 2018, 2:12 PM IST

ഷാര്‍ജ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ ഒരു സര്‍വകലാളശാല കാമ്പസില്‍ വെച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്.  സാമൂഹിക മാധ്യമങ്ങള്‍ വഴിയായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആവശ്യക്കാരെ കണ്ടെത്തിയത്.

സര്‍വകലാശാല കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുന്നുണ്ടെന്ന സെക്യൂരിറ്റി വിഭാഗത്തിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതനുസരിച്ച് അന്വേഷണം തുടങ്ങി. സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്ന തരത്തില്‍ പൊലീസ് സംഘം പ്രതികളെ ബന്ധപ്പെട്ട് കെണിയൊരുക്കിയാണ് പ്രതികളിലൊരാളെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios