ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. സംഭവം നടന്ന ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റിയാദ്: ജിദ്ദയിൽ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്‍റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. സംഭവം നടന്ന ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: അയ ഫാത്തിമ. കെ.എം.സി.സി വെൽഫെയർ വിംഗ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.
