Asianet News MalayalamAsianet News Malayalam

മൂന്നു സഹോദരങ്ങളെ വെടിവെച്ച് കൊലപ്പെടുത്തി 15കാരന്‍ ആത്മഹത്യ ചെയ്തു

ഇവിടെയുണ്ടായിരുന്ന ഏഴ് വയസ്സിന് താഴെയുള്ള മറ്റ് മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടില്ലായിരുന്നു. സംഭവ സമയത്ത് മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

fifteen year old killed three siblings in usa
Author
Alaska, First Published Jul 31, 2022, 11:16 PM IST

അലാസ്‌ക്ക: അമേരിക്കയിലെ അലാസ്‌ക്കയില്‍ മൂന്ന് സഹോദരങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം 15കാരന്‍ ആത്മഹത്യ ചെയ്തു. അഞ്ചും എട്ടും 17ഉം വയസ്സുള്ള സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. 

ചൊവ്വാഴ്ച വൈകിട്ട് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വെടിയൊച്ച കേട്ടതായി അയല്‍വാസികള്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇവിടെയുണ്ടായിരുന്ന ഏഴ് വയസ്സിന് താഴെയുള്ള മറ്റ് മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടില്ലായിരുന്നു. സംഭവ സമയത്ത് മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ സ്റ്റേറ്റ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍ എത്തിച്ചു.

ഡേ കെയറിലെ കുട്ടികളോട് ലൈംഗികാതിക്രമം, ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് ഭാര്യ

ഏഴു വയസ്സുകാരനെ വീട്ടിലെ വാഷിങ് മെഷീനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഹൂസ്റ്റണില്‍ ഏഴു വയസ്സുകാരനെ വീട്ടിലുള്ള ഗാരേജിലെ വാഷിങ് മെഷീനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ റിപ്പോര്‍ടട് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണി മുതല്‍ ഹാരിസ് കൗണ്ടി റോഡ ഗേറ്റ് ഡ്രൈവിലുള്ള വീട്ടില്‍ നിന്ന് കുട്ടിയെ കാണാനില്ലെന്ന് വളര്‍ത്തു മാതാപിതാക്കള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു മണിക്കൂറിനുള്ളില്‍ കുട്ടിയുടെ മൃതദേഹം വാഷിങ് മെഷീനില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മുകളില്‍ നിന്ന് തുറക്കാവുന്നതാണ് വാഷിങ് മെഷീന്‍. ദുരൂഹ സാഹചര്യത്തിലാണ് കുട്ടി മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

2019ലാണ് ഫോസ്റ്റര്‍ കെയറില്‍ നിന്നും ട്രോയ് കോയ്‌ലര്‍ എന്ന കുട്ടിയെ ദമ്പതികള്‍ ദത്തെടുത്തത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ വളര്‍ത്തു പിതാവ് വീട്ടിലുണ്ടായിരുന്നു. ഹോസ്പിറ്റലില്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന മാതാവ് പൊലീസ് എത്തിയ ശേഷം യൂണിഫോമിലാണ് വീട്ടില്‍ തിരികെ എത്തിയത്. 

മദ്യ ലഹരിയില്‍ യുവാവ് ഹോട്ടലില്‍ തീയിട്ടു; അര്‍ദ്ധരാത്രി അഗ്നിശമന സേന ഒഴിപ്പിച്ചത് 140 പേരെ

മനാമ: ബഹ്റൈനില്‍ യുവാവ് മദ്യ ലഹരിയില്‍ ഹോട്ടലിന് തീയിട്ടു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹോട്ടലിലുണ്ടായിരുന്ന 140 അതിഥികളെ അധികൃതര്‍ ഒഴിപ്പിച്ചു. ഹോട്ടലില്‍ തീയിട്ട ശേഷം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്‍ത 38 വയസുകാരനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‍തു.

ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. സ്വദേശിയായ യുവാവ് ഹോട്ടലിലെ റസ്റ്റോറന്റില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് മൂന്നാം നിലയിലെ വരാന്തയില്‍ പോയ ശേഷം അവിടെയുണ്ടായിരുന്ന ഫര്‍ണിച്ചറിന് തീയിടുകയായിരുന്നു. തീ പിന്നീട് ഹോട്ടലിലെ കാര്‍പ്പറ്റുകളിലേക്കും പടര്‍ന്നു. തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിശമന സേനയുടെ 10 യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഹോട്ടലിലെ അഗ്നിശമന സേനാ സംവിധാനം തന്നെ സ്വമേധയാ പ്രവര്‍ത്തിച്ച് തീ നിയന്ത്രണ വിധേയമാക്കിയെന്നും യുവാവ് തീയിട്ട മുറിയില്‍ നിന്ന് തൊട്ടടുത്ത മുറിയിലേക്ക് പോലും തീ പടര്‍ന്നിരുന്നില്ലെന്നും ഹോട്ടലിലെ ഒരു ജീവനക്കാരന്‍ അറിയിച്ചു.

യുവാവിനെ പൊലീസ് ചോദ്യം ചെയ്‍തപ്പോഴാണ് ഹോട്ടലില്‍ തീയിടുന്ന വീഡിയോ ഇയാള്‍ സ്വന്തം ഫോണില്‍ ചിത്രീകരിച്ചതായി കണ്ടെത്തിയത്. മുന്‍കരുതല്‍ നടപടിയായി, ഹോട്ടലിലെ എല്ലാ അതിഥികളെയും ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഹോട്ടലിലെ അഞ്ച് താമസക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് അഞ്ച് പേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.

ടിക് ടോക്കിലെ ചലഞ്ച്, ഒൻപതുകാരി മരണപ്പെട്ടു, ടിക് ടോക്കിനെതിരെ കേസ് കൊടുത്ത് മാതാപിതാക്കൾ

തൊട്ടടുത്ത മറ്റൊരു ഹോട്ടലിലേക്കാണ് അതിഥികളെയെല്ലാം മാറ്റിയതെന്നും ആര്‍ക്കും പരിക്കേറ്റില്ലെന്നും ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു. കെട്ടിടത്തിലെ ഏതാനും ഫര്‍ണിച്ചറുകളും കാര്‍പ്പറ്റുകളും മാത്രമാണ് കത്തിനശിച്ചതെന്നും ചുവരിലും മറ്റും കരിപിടിച്ചത് പോലുള്ള ചില ചെറിയ തകരാറുകള്‍ മാത്രമാണ് ഹോട്ടലിന് ഉണ്ടായതെന്നും അധികൃതര്‍ വിശദീകരിച്ചു. ഹോട്ടലില്‍ ടൂറിസം അധികൃതര്‍ പരിശോധന നടത്തിയ ശേഷമായിരിക്കും പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ അനുമതി നല്‍കുക. പിടിയിലായ വ്യക്തിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

Follow Us:
Download App:
  • android
  • ios