Asianet News MalayalamAsianet News Malayalam

ഒമാനില്‍ 51 നുഴഞ്ഞുകയറ്റക്കാര്‍ അറസ്റ്റില്‍; മയക്കുമരുന്ന് പിടിച്ചെടുത്തു

വൻതോതിൽ പുകയില കൈവശം വെച്ച അഞ്ച് കള്ളക്കടത്തുകാരെ പിടികൂടുന്ന സമയത്താണ്  51 നുഴഞ്ഞുകയറ്റക്കാരെ റോയൽ ഒമാൻ പൊലീസിന് അറസ്റ് ചെയ്യാൻ സാധിച്ചത്.

Fifty One intruders arrested in oman
Author
First Published Oct 7, 2022, 3:12 PM IST

മസ്കറ്റ്: റോയൽ ഒമാൻ പൊലീസ് 51 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ഉണ്ടായത്. ഒപ്പം രാജ്യത്തേക്ക് വൻതോതിൽ പുകയില കടത്താനുള്ള നാല് ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തു.

വൻതോതിൽ പുകയില കൈവശം വെച്ച അഞ്ച് കള്ളക്കടത്തുകാരെ പിടികൂടുന്ന സമയത്താണ്  51 നുഴഞ്ഞുകയറ്റക്കാരെ റോയൽ ഒമാൻ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. പിടിയിലായ ഇവർക്കെതിരെ  നിയമനടപടികൾ പൂർത്തിയാക്കിയെന്നും റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു. ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നടന്ന മറ്റൊരു അന്വേഷണത്തിൽ 1216 ഘാട്ട് എന്ന  മയക്കുമരുന്ന് പൊതികളുമായി കടലിൽ ബോട്ടിൽ എത്തിയ അറബ് പൗരത്വമുള്ള മൂന്ന് കള്ളക്കടത്തുകാരെയും  കോസ്റ്റ് ഗാർഡ് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. മൂന്നു പേർക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചു വരുന്നതായും അറിയിപ്പിൽ പറയുന്നു.  

Read More:  പ്രവാസികള്‍ക്ക് തൊഴിൽ വിസയ്ക്കുള്ള മെഡിക്കൽ പരിശോധനാ ഫീസ് ഒഴിവാക്കി

 

Read More: വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍, വീഡിയോ

ഇന്ത്യയിലെ റുപേ കാര്‍ഡുകള്‍ ഇനി ഒമാനില്‍ ഉപയോഗിക്കാം

മസ്‍കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയിലെ നാഷണല്‍ പേയ്‍മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ പേയ്‍മെന്റ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ഒമാന്‍ സെന്‍ട്രല്‍ ബാങ്കുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇന്ത്യയിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന റൂപേ കാര്‍ഡുകള്‍ ഒമാനിലെ എല്ലാ ഒമാന്‍നെറ്റ് എടിഎമ്മുകളിലും, സ്വൈപിങ് മെഷീനുകളിലും, ഓണ്‍ലൈന്‍ വെബ്‍സൈറ്റുകളും സ്വീകരിക്കും.

ഒപ്പം ഒമാനിലെ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഡുകള്‍ ഇന്ത്യയില്‍ നാഷണല്‍ പേയ്‍മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നെറ്റ്‍വര്‍ക്കുകളില്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios