പിടിയിലാകുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴയുണ്ടാകും. ഹജ്ജ് സീസണിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പൗരന്മാരും വിദേശികളുമായ മുഴുവന്‍ രാജ്യവാസികളോടും ഹജ്ജ് സുരക്ഷ സേന വക്താവ് ആവശ്യപ്പെട്ടു.

റിയാദ്: ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിച്ച 52 പേരെ പിടികൂടിയതായി ഹജ്ജ് സുരക്ഷാ സേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി ശുവൈറഖ് അറിയിച്ചു. ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായുള്ള അനുമതി പത്രം നേടിയിരിക്കണമെന്നാണ് വ്യവസ്ഥ. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നത് നിയമലംഘനമാണ്.

പിടിയിലാകുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴയുണ്ടാകും. ഹജ്ജ് സീസണിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പൗരന്മാരും വിദേശികളുമായ മുഴുവന്‍ രാജ്യവാസികളോടും ഹജ്ജ് സുരക്ഷ സേന വക്താവ് ആവശ്യപ്പെട്ടു. മസ്ജിദുല്‍ ഹറാം, അതിനു ചുറ്റുമുള്ള പ്രദേശം, പുണ്യസ്ഥലങ്ങള്‍ (മിന, മുസ്ദലിഫ, അറഫാത്ത്) എന്നിവിടങ്ങളില്‍ അനുമതിപത്രം ഇല്ലാതെ എത്താന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കുമെതിരെ സുരക്ഷാ സേന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഹജ്ജ് കഴിയുന്നത് വരെ ഈ വിലക്കുണ്ടാവും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona