Asianet News MalayalamAsianet News Malayalam

ഒമാനില്‍ ഫാമില്‍ തീപിടിത്തം; ക​ന​ത്ത നാ​ശ​ന​ഷ്ടം

ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച്​ വ്യക്തമായിട്ടില്ല.

fire breaks out in a farm in seeb
Author
First Published May 25, 2024, 6:46 PM IST

മ​സ്ക​ത്ത്​: ഒമാനിലെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ൽ ഫാ​മി​ന്​ തീ​പി​ടി​ച്ചു. സംഭവത്തില്‍ ആ​ള​പാ​യ​മി​ല്ല. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ബി​ല ഏ​രി​യ​യി​ലാ​യി​രു​ന്നു  തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച്​ വ്യക്തമായിട്ടില്ല.

അതേസമയം ഒമാനിലെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ അല്‍ ഖു​റം മേ​ഖ​ല​യി​ൽ കഴിഞ്ഞ ദിവസം വാ​ഹ​ന​ത്തി​ന്​ തീ​പി​ടി​ച്ചിരുന്നു. തീപിടിത്തത്തില്‍ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ സ്ഥലത്തെത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. എന്നാല്‍ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യക്തമായിട്ടില്ല.

Read Also - മലയാളി യുവതി യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ഒമാനിൽ സ്ത്രീയ്ക്ക് നഷ്ടപ്പെട്ടത് വൻ തുക, പ്രവാസി പിടിയിൽ

മസ്കറ്റ്: ഒമാനില്‍ ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച്‌ ഒരു സ്ത്രീയുടെ പക്കൽ നിന്നും പതിനായിരം ഒമാനി റിയാൽ തട്ടിപ്പു നടത്തിയ ഒരു ഏഷ്യൻ വംശജൻ പൊലീസ് പിടിയിൽ. ഒരു ബാങ്കിൽ ജീവനക്കാരനായി ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ച് ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുവാനും രഹസ്യ കോഡ് (OTP)നൽകാനും ആവശ്യപ്പെട്ട് ഒരു സ്ത്രീയെ കബളിപ്പിച്ചതിന് ഏഷ്യൻ പൗരത്വമുള്ള ഒരാളെ ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി. സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പതിനായിരത്തിലധികം ഒമാനി റിയാൽ പ്രതി തട്ടിയെടുത്തെന്നും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios