ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമന സേനാംഗങ്ങള്‍  സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായം ഒന്നും  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മസ്‌കറ്റ്: മസ്‌കറ്റില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു. മസ്‌കറ്റ് എക്സ്പ്രസ്വേയിലെ ബൗഷര്‍ വിലായത്തിലായിരുന്നു സംഭവം. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Scroll to load tweet…

വാഹനത്തില്‍ മദ്യം വിതരണം ചെയ്യുന്നതിനിടെ പ്രവാസി അറസ്റ്റില്‍

മസ്‍കത്ത്: മദ്യം കടത്തുന്നതിനിടെ ഒമാനില്‍ പ്രവാസി പിടിയിലായി. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവമെന്ന് റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

വലിയ അളവിലുള്ള മദ്യശേഖരവുമാണ് പ്രവാസി പിടിയിലാതെന്ന് പൊലീസ് അറിയിച്ചു. പലയിടത്തായി വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇയാളെ കുടുക്കിയത്. മദ്യക്കടത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നതടക്കം മറ്റൊരു വിവരവും പൊലീസ് പുറത്തിവിട്ടിട്ടില്ല. പിടിയിലായ വ്യക്തിക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

ഇനി കൃത്യ സമയത്ത് ജോലിക്ക് എത്തണമെന്നില്ല; ഒമാനില്‍ ഞായറാഴ്‍ച മുതല്‍ പുതിയ സംവിധാനം

നികുതി വെട്ടിപ്പ്; ഒമാനില്‍ പ്രവാസിക്ക് പിഴയും തടവും നാടുകടത്തലും ശിക്ഷ

മസ്‍കത്ത്: ഒമാനില്‍ നികുതി സംബന്ധമായ ക്രമക്കേടുകള്‍ നടത്തിയ പ്രവാസിക്ക് 1000 റിയാല്‍ പിഴയും ഒരു മാസം ജയില്‍ ശിക്ഷയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തും. യഥാസമയം നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്‍ച വരുത്തിയതിനാണ് ശിക്ഷ.

ഒമാനിലെ നികുതി നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ ഒരു സ്ഥാപനത്തിനെതിരെ ബുറേമി വിലായത്തിലെ പ്രാഥമിക കോടതി നടപടി സ്വീകരിക്കുകയായിരുന്നു. നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് രാജ്യത്ത് നിലവിലുള്ള 2009ലെ നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടിയെന്ന് ടാക്സ് അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

കമ്പനിയുടെ പാര്‍ട്ണര്‍മാരിലൊരാള്‍ നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ഒമാനിലെ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള സര്‍ക്കാര്‍ വകുപ്പിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ടാക്സ് അതോരിറ്റിയുടെ പക്കലുള്ള മറ്റ് വിവരങ്ങള്‍ കൂടി പരിശോധിച്ചപ്പോള്‍ ഇയാള്‍ നികുതി റിട്ടേണുകള്‍ നല്‍കിയിട്ടില്ലെന്ന് മനസിലായി. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. 

രേഖകളും തെളിവുകളും ശേഖരിച്ച ശേഷം കേസ്, കള്ളപ്പണം തടയുന്നതിനുള്ള പ്രത്യേക പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി. പിന്നീട് കേസ് കോടതിയുടെ പരിഗണനയ്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു. ബോധപൂര്‍വം തന്നെ ഇയാള്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്‍ച വരുത്തിയെന്ന് കോടതിയും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കി പിഴയും ജയില്‍ ശിക്ഷയും നാടുകടത്തലും വിധിച്ചത്.