Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ വീട്ടില്‍ തീപിടിത്തം; ഒന്നാം നില കത്തി നശിച്ചു

സംഭവത്തില്‍ ആളപായമൊന്നുമില്ല. എന്നാല്‍ വീടിനുള്ളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

fire broke out in a house in kuwait
Author
Kuwait City, First Published Aug 21, 2022, 3:50 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടില്‍ തീപിടിത്തം. സല്‍വയിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ വീടിന്റെ ഒന്നാം നില കത്തി നശിച്ചു. സംഭവം നടന്ന ഉടന്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആളപായമൊന്നുമില്ല. എന്നാല്‍ വീടിനുള്ളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ച് ഫയര്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം അന്വേഷിക്കുകയാണ്. 

ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം

കുവൈത്തില്‍ പരിശോധന തുടരുന്നു; 48 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. ഇവിടെ നടത്തിയ റെയ്‍ഡുകളില്‍ 48 പ്രവാസികള്‍ അറസ്റ്റിലായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയത്.

140 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റില്‍

ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഹ്‍ബുല, ജലീബ് അല്‍ ശുയൂഖ് ഏരിയകളില്‍ പരിശോധനയ്‍ക്കെത്തിയിരുന്നു. ഖൈത്താനില്‍ അപ്രതീക്ഷിത റെയ്‍ഡുകളും ഉദ്യോഗസ്ഥര്‍ നടത്തി. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ ജോലി ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. സ്‍പോൺസര്‍മാരില്‍ നിന്ന് ഒളിച്ചോടി മറ്റ് ജോലികള്‍ ചെയ്യുന്നവരും വിവിധ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ തേടുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം 90 പ്രവാസികളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ബുനൈദ് അല്‍ ഘര്‍, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ എന്നിവിടങ്ങള്‍ക്ക് പുറമെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം പരിശോധനകള്‍ നടന്നു.

 

 

Follow Us:
Download App:
  • android
  • ios