ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു.
മസ്‌കറ്റ്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ കാരവാന് തീപിടിച്ചു. നിസ്വ വിലായത്തിലെ ഫാര്‍ഖ് പ്രദേശത്താണ് സംഭവമുണ്ടായത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍, സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഒമാനില്‍ വീട്ടില്‍ തീപിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 30 പ്രവാസികള്‍ അറസ്റ്റില്‍
മസ്‍കത്ത്: ഒമാനില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 30 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇത്രയും പിടിയിലായതെന്ന് ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.
നോര്‍ത്ത് അല്‍ ശര്‍ഖിയ പൊലീസ് കമാന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്‍പെഷ്യല്‍ ടാസ്‍ക് ഫോഴ്‍സും സംയുക്തമായി ഒരു ഫാമില്‍ പരിശോധന നടത്തുകയായിരുന്നു. ഇവിടെ താമസ, തൊഴില്‍ നിയമങ്ങള്‍ രാജ്യത്ത് തുടരുകയായിരുന്ന 30 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. എല്ലാവരും ഏഷ്യന്‍, രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന വിവരം മാത്രമാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ളത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
