വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ തൊഴിലാളികളില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അബ്ദുള്ള റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ ഡീസൾഫറൈസേഷൻ യൂണിറ്റ് നമ്പർ (112) ൽ തീപിടിത്തത്തില്‍ ഒരു മരണം. നാല് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടിത്തം പൂർണ്ണമായും നിയന്ത്രിക്കാൻ എമർജൻസി സംഘങ്ങൾക്ക് കഴിഞ്ഞതായി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു.

തീപിടിത്തത്തിൽ കോൺട്രാക്ടിങ് തൊഴിലാളികളിൽ ഒരാൾ മരിക്കുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട് പേർക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷ റിഫൈനറിയുടെ മെഡിക്കൽ ക്ലിനിക്കിൽ നൽകിയിട്ടുണ്ടെന്നും കമ്പനി വിശദീകരിച്ചു.

Read Also -  കടിലിനടിത്തട്ടിൽ ഒളിച്ച ആ അത്ഭുതം, 800 വ‍ർഷത്തോളം പഴക്കം; കണ്ടെത്തിയത് അതിശയിപ്പിക്കും ഭീമൻ പവിഴപ്പുറ്റ് കോളനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം