Asianet News MalayalamAsianet News Malayalam

ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

സീബ് വിലായത്തിലെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘമാണ് തീയണച്ചത്.

fire broke out in Oman
Author
Muscat, First Published Jun 30, 2022, 8:14 PM IST

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ തീപിടിത്തം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സംഘം തീപിടിത്തം നിയന്ത്രണവിധേയമാക്കി. 

സീബ് വിലായത്തിലെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘമാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി; മൂന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

മസ്‍കത്ത്: ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‍ക് ധരിക്കുന്നതു നിർബന്ധമാക്കികൊണ്ട് ആരോഗ്യ മന്ത്രാലയം വിജ്ഞാപനം  പുറത്തിറക്കി. കൊവിഡ്  പടരാനുള്ള സാധ്യതകൾ കുറയ്‍ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി. ആരോഗ്യ കേന്ദ്രങ്ങളിലെ എല്ലാ ആരോഗ്യ പ്രവർത്തകരും, രോഗികളും, സന്ദർശകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന്  വിജ്ഞാപനത്തിൽ പറയുന്നു.

പൊതു സമൂഹത്തിലെ ഒത്തുചേരലുകളും, കലാ - സാംസ്‌കാരിക പരിപാടികളും വർദ്ധിച്ചത് മൂലവും, കൂടുതൽ വിമാന സർവീസുകൾ പുനഃരാംഭിച്ചതും  കോവിഡ് കേസുകൾ വീണ്ടും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നത് ആരോഗ്യ  മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി  വിജ്ഞാപനത്തിൽ പറയുന്നു. ഒപ്പം രാജ്യത്തെ  ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്  രേഖപ്പെടുത്തുന്നുവെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഡിസീസ് സർവൈലൻസ് ആന്റ് കൺട്രോൾ, രാജ്യത്തെ  ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക്  നിർബന്ധമാക്കുന്നത്.

ഒമാനിൽ ഭക്ഷണശാലയിൽ തീപിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

ആരോഗ്യ പ്രവർത്തകർ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്. സംശയകരമായ ഏതെങ്കിലും കേസുകൾ  കണ്ടെത്തിയാൽ പരിശോധിച്ച് വേണ്ട കരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആരോഗ്യ പ്രവർത്തകരോട് ആവശ്യപ്പെട്ടു. വൈറസ് പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ ആരോഗ്യ കേന്ദ്രങ്ങൾ സ്വീകരിക്കുന്നതിൽ  ശ്രദ്ധാലുക്കളായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ഗവര്‍ണറേറ്റുകളിലെയും ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ച്  കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കാത്തവരും പുറമെ ഒന്‍പത് മാസം മുമ്പ് മൂന്നാമത്തെ ഡോസ് എടുത്തവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്. ബൂസ്റ്റര്‍ ഡോസ് ഒമാനിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.

Follow Us:
Download App:
  • android
  • ios