Asianet News MalayalamAsianet News Malayalam

ഒമാനിൽ ഭക്ഷണശാലയിൽ തീപിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

വിവരം ലഭിച്ചയുടന്‍ മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. 

Oman civil defence controlled a blaze in a restaurant
Author
Muscat, First Published Jun 30, 2022, 11:54 AM IST

മസ്‍കത്ത്: ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റിൽ സീബ് വിലായത്തിലെ ഒരു ഭക്ഷണശാലയിൽ തീപിടുത്തം. സീബ് വിലായത്തിലെ അൽ ഖൂദ് പ്രദേശത്തുള്ള ഭക്ഷണശാലയിലാണ് തീപിടിച്ചത്. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

Read also: ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു
റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസ സ്ഥലത്ത് മരിച്ചു. മലപ്പുറം തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി കമറുദ്ദീൻ (56) ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. 20 വർഷത്തിലേറെ സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. 

മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ മുഹമ്മദ്‌ കുട്ടിയാണ് പിതാവ്. മാതാവ് - കുഞ്ഞിപാത്തുട്ടി, ഭാര്യ - മൈമൂന, മക്കൾ - മുഹമ്മദ്‌ അസറുദ്ദീൻ, ഹസ്ന, ഹംന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഹാഷിം കോട്ടക്കൽ, റഫീഖ് ചെറുമുക്ക്, നൗഫൽ തിരൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.

Read also:  റേഡിയോയിലൂടെ ഗള്‍ഫ് മലയാളികളുടെ ഹൃദയം കവര്‍ന്ന വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു

Follow Us:
Download App:
  • android
  • ios