പെട്രോള്‍ ബങ്ക് അടച്ചിടാതെ തൊഴിലാളികളില്‍ ഒരാള്‍ പ്രധാന ടാങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതായണ് തീപിടിത്തത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.
തബൂക്ക്: സൗദി അറേബ്യയിലെ അല്‍ബവാദി ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കില്‍ അഗ്നിബാധ. പെട്രോള്‍ ബങ്കില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന പമ്പുകളിലൊന്നിലാണ് തീ ആദ്യം പടര്‍ന്നു പിടിച്ചത്. തുടര്‍ന്ന് കൂടുതല്‍ സഥലങ്ങളിലേക്ക് തീ പടരുകയായിരുന്നു. പെട്രോള്‍ ബങ്ക് അടച്ചിടാതെ തൊഴിലാളികളില്‍ ഒരാള്‍ പ്രധാന ഇന്ധന ടാങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതാണ് തീപിടിത്തത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.
യുഎഇയില്‍ വാഹനങ്ങളുടെ എക്സ്‍സോസ്റ്റ് മോഷണം; പ്രതികള്‍ 24 മണിക്കൂറിനിടെ പിടിയില്‍
ആശുപത്രിയില്‍ വെച്ച് വനിതാ നഴ്സിനെ ആക്രമിച്ചു; വീഡിയോ വൈറലായതോടെ ഒരാള്‍ അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ ആശുപത്രിയില്‍ നഴ്സിനെ ആക്രമിച്ച സൗദി പൗരന്‍ അറസ്റ്റില്‍. സൗദി അറേബ്യയുടെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശമായ അസീറിലാണ് സംഭവം. ഇയാള്‍ വനിതാ നഴ്സിനെ ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടണമെന്നും ശിക്ഷ നല്‍കണമെന്നും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
വ്യാഴാഴ്ചയാണ് ആക്രമണമുണ്ടായത്. സൗദി പൗരന്‍ വനിതാ നഴ്സിനെ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് വീഡിയോയില്‍ കാണാം. ചുറ്റും നിന്നവര്‍ ഇത് തടയാനും ശ്രമിക്കുന്നുണ്ട്. അല്‍ മജരിദ ഗവര്‍ണറേറ്റിലെ ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ നഴ്സിനെ ആക്രമിച്ചതെന്ന് അസീര്‍ പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പ്രോസിക്യൂഷന് കൈമാറിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
നഴ്സിനോട് സൗദി പൗരന്‍ ഫീഡിങ് നീഡില്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നഴ്സ് ഇതിനോട് പെട്ടെന്ന് പ്രതികരിച്ചില്ല. ഇതാണ് യുവാവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
