റിയാദ്: സൗദിയിലെ ജുബൈലില്‍ ഹോട്ടലിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നാതിര്‍ കോര്‍ണിഷിലെ ഒരു ഹോട്ടലിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. കെട്ടിടം കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.