വ്യാഴാഴ്ച രാത്രി ഒമ്പതു മണിക്ക് 18 നഗരങ്ങളില്‍ മാനത്ത് വര്‍ണരാജി വിതറി ഒരേ സമയം കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കും.

റിയാദ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനാഘോഷങ്ങള്‍ക്ക് പ്രധാന നഗരങ്ങളും ഗ്രാമങ്ങളും അടക്കം പ്രവിശാലമായ രാജ്യത്തിന്റെ മുക്കുമൂലകള്‍ അണിഞ്ഞൊരുങ്ങി. വ്യാഴാഴ്ച രാത്രി ഒമ്പതു മണിക്ക് 18 നഗരങ്ങളില്‍ മാനത്ത് വര്‍ണരാജി വിതറി ഒരേ സമയം കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കും.

റിയാദ് അല്‍ഥഗ്ര്‍ പ്ലാസ, ബുറൈദ കിംഗ് അബ്ദുല്ല നാഷണല്‍ പാര്‍ക്ക്, അല്‍കോബാര്‍ കോര്‍ണിഷ്, ദമാം കോര്‍ണിഷ്, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് സ്‌പോര്‍ട്‌സ് സിറ്റി, സമാ അബഹ പാര്‍ക്ക്, അല്‍ബാഹ പ്രിന്‍സ് ഹുസാം പാര്‍ക്ക്, ജിസാന്‍ കോര്‍ണിഷ്, നജ്‌റാന്‍ അല്‍നഹ്ദ ഡിസ്ട്രിക്ട്, ഹായില്‍ അല്‍മഗ്‌വാ പാര്‍ക്ക്, അറാര്‍ ബുര്‍ജ് പാര്‍ക്ക്, തബൂക്ക് സെന്‍ട്രല്‍ പാര്‍ക്ക്, സകാക്ക പ്രിന്‍സ് സല്‍മാന്‍ കള്‍ച്ചറല്‍ സെന്റര്‍, തായിഫ് അല്‍റുദഫ് പാര്‍ക്ക്, ഉനൈസ ജാദ അല്‍ഹാജിബ്, ജിദ്ദ സീസണ്‍ പാര്‍ക്കിംഗ്, അല്‍ഹസ കിംഗ് അബ്ദുല്ല എന്‍വയോണ്‍മെന്റ് പാര്‍ക്ക്, ഹഫര്‍ അല്‍ബാത്തിന്‍ കിംഗ് അബ്ദുല്ല പാര്‍ക്ക് എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗങ്ങളുണ്ടാവുക.

സൗദി ദേശീയദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജിദ്ദയില്‍ വ്യോമാഭ്യാസ പ്രകടനം

അതേസമയം സൗദി അറേബ്യയുടെ 92-മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പ്രവിശ്യകളിലെ 14 നഗരങ്ങളിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. റിയാദിൽ അൽഖൈറുവാൻ ഡിസ്ട്രിക്ടിലും പ്രിൻസ് തുർക്കി ബിൻ അബ്ദുൽഅസീസ് അൽഅവ്വൽ റോഡിന് വടക്കും 22, 23 തീയതികളിൽ വൈകിട്ട് 4.30 ന് വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും. ജിദ്ദയിൽ 18, 19, 20 തീയതികളിൽ വൈകിട്ട് അഞ്ചിന് ഹിൽട്ടൻ ഹോട്ടലിനു സമീപം ബീച്ചിലാണ് വ്യോമാഭ്യാസ പ്രകടനങ്ങൾ. 

സൗദി ദേശീയദിനം; സൗദി എയർലൈൻസിൽ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

ദമാമിൽ കിഴക്കൻ കോർണിഷിൽ 17, 18, 19 തീയതികളിൽ വൈകിട്ട് അഞ്ചിനും ഖമീസ് മുഷൈത്തിൽ ബോളിവാർഡിലും സറാത്ത് ഉബൈദയിലും തൻമിയയിലും 22, 23 തീയതികളിൽ വൈകിട്ട് 5.30 നും വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും. തായിഫിൽ കിംഗ് ഫഹദ് എയർബേയ്‌സ്, അൽഹദ, അൽശഫ, അൽഖംസീൻ സ്ട്രീറ്റ്, അൽറുദഫ് പാർക്ക് എന്നിവിടങ്ങളിൽ 22, 23 തീയതികളിൽ വൈകിട്ട് 5.30 നും ഇതേ ദിവസങ്ങളിൽ അൽബാഹയിൽ വൈകിട്ട് അഞ്ചിന് പ്രിൻസ് മുഹമ്മദ് ബിൻ സൗദ് പാർക്കിലും വൈകിട്ട് അഞ്ചിന് ബൽജുർശി നാഷണൽ പാർക്കിലും അബഹയിൽ വൈകിട്ട് 5.30 ന് അബഹ എയർപോർട്ട് പാർക്ക്, അൽഫൻ സ്ട്രീറ്റ്, അൽആലിയ സിറ്റി എന്നിവിടങ്ങളിലും വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും.