ഒമാനില്‍ വാഹനാപകടത്തില്‍ അഞ്ചു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ വിലായത്തിൽ നവംബര്‍ ഏഴാം തീയതി നടന്ന ദാരുണമായ റോഡ് അപകടത്തിലാണ് അഞ്ച് പേരുടെ ജീവൻ നഷ്ടപെട്ടത്.

മസ്കറ്റ്: ഒമാനിലെ ഹൈമ വിലായത്തിൽ ഉണ്ടായ റോഡപകടത്തിൽ 5 പേർ മരണപ്പെട്ടു. അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ വിലായത്തിൽ നവംബര്‍ ഏഴാം തീയതി നടന്ന ദാരുണമായ റോഡ് അപകടത്തിലാണ് അഞ്ച് പേരുടെ ജീവൻ നഷ്ടപെട്ടത്. അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന അൽ വുസ്ത ഗവർണറേറ്റിലെ ഡയറക്ടർ ജെനെറൽ ഓഫ് ഹെൽത്ത് സർവീസ് പുറത്തിറിക്കിയിരുന്ന വാർത്താകുറിപ്പിലാണ് റോഡപകടത്തില്‍ അഞ്ചുപേര്‍ മരിച്ച വിവരം അറിയിച്ചിട്ടുള്ളത്.
ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വാഹനാപകടത്തിൽപ്പെട്ട ആറു പേരെ ഇന്നലെ വൈകിട്ട് എത്തിച്ചുവെന്നും അതിൽ അഞ്ചുപേർ മരണപെട്ടുവെന്നും ഒരാൾക്ക് ഗുരുതരമായ പരുക്കേറ്റുവെന്നുമാണ് അൽ വുസ്ത ഡയറക്ടർ ജെനെറൽ ഓഫ് ഹെൽത്ത് സർവിസ് പുറത്തിറിക്കിയിരുന്ന വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.
Read Also - വിമാനത്തിൽ നിന്ന് തെന്നിവീണു; ഗുരുതര പരിക്കേറ്റ എയർ ഇന്ത്യ എഞ്ചിനീയർക്ക് ദാരുണാന്ത്യം, സംഭവം ജോലിക്കിടെ
സൗദിയിൽ ജോലി, മലപ്പുറം സ്വദേശിയായ 39 കാരനായ മലയാളി യുവാവിന് ജോർദാനിലേക്ക് വാഹനമോടിക്കുന്നതിനിടെ ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജോർദാനിൽ വെച്ച് മരിച്ചു. റിയാദിൽനിന്ന് 1300 കിലോമീറ്റർ അകലെ സൗദി വടക്കൻ അതിർത്തി പട്ടണമായ തുറൈഫില്‍ ജോലി ചെയ്യുന്ന മലപ്പുറം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്‍റെ മകന്‍ ഹബീബ് എന്ന അബിയാണ് (39) മരിച്ചത്.
ട്രക്ക് ഡ്രൈവറായ ഹബീബ് ചരക്കുമായി ജോർദാനിലേക്ക് പോയതായിരുന്നു. ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ജോർദാനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: സക്കീന, ഭാര്യ: ഷംന, മക്കൾ: മെഹ്‌സിന്‍, ഇസ്ര.
അതേസമയം കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും പുറത്തുവന്ന മറ്റൊരു സങ്കടകരമായ വാർത്ത എയർപ്പോർട്ടിൽ ജോലി ചെയ്യുന്നതിനിടെ സ്ട്രോക്ക് അനുഭവപ്പെട്ട് കുഴഞ്ഞുവീണ അത്തോളി സ്വദേശി ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി എന്നതായിരുന്നു. കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനന്റെ മകൻ കെ മനേഷ് ( മിഥുൻ - 33 ) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ജിദ്ദ എയർപോർട്ടിൽ എസ് ജി എസ് ഗൗണ്ട് ഹാന്റിലിങ് സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു. ജിദ്ദ സൗദി ജർമ്മൻ ആശുപത്രിയിൽ തീവ്ര പരിചരണത്തിലിരിക്കെയാണ് മരണം സംഭവിച്ചത്.