2022 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ പരിശോധനകളിലും പരാതികളിന്മേലുള്ള അന്വേഷണങ്ങളിലും ബോധ്യമായ തൊഴിൽ നിയമങ്ങളുടെ ലംഘിച്ചതിനാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

റിയാദ്: ചട്ടങ്ങൾ ലംഘിക്കുകയും നിയമ വ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്ത ഏഴ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ ലൈസൻസ് സൗദി മാനവ വിഭവശേഷി മന്ത്രാലയം റദ്ദാക്കി. മറ്റ് എട്ട് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ ലഭിച്ച പരാതികളിൽ അന്വേഷണാനന്തരം അന്തിമ തീരുമാനം എടുക്കുന്നതുവരെ ലൈസൻസുകൾ സസ്‍പെൻഡ് ചെയ്യാനും മന്ത്രാലയം തീരുമാനിച്ചു. 

2022 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ പരിശോധനകളിലും പരാതികളിന്മേലുള്ള അന്വേഷണങ്ങളിലും ബോധ്യമായ തൊഴിൽ നിയമങ്ങളുടെ ലംഘിച്ചതിനാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് മേഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും പ്രധാനമാണെന്ന് മന്ത്രാലയം കരുതുന്നു. അതുകൊണ്ട് തന്നെ ഈ മേഖല നിരീക്ഷണത്തിന്റെയും നടപടികളുടെയും ചട്ടക്കൂടിനുള്ളിലാണ്. 

തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള കരാർ വ്യവസ്ഥകളുടെ ലംഘനം ബോധ്യമായാൽ നടപടി സ്വീകരിക്കും. കക്ഷികൾക്കിടയിൽ ഉണ്ടാകാവുന്ന പരാതികളും തർക്കങ്ങളും പരിഹരിക്കാനുള്ള നീക്കവുമുണ്ടാകും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച 400-ലധികം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ മന്ത്രാലയം റദ്ദാക്കിയതായി മന്ത്രാലയ വക്താവ് സഅദ് അൽഹമ്മാദ് പറഞ്ഞു. 

Read also: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

നുഴഞ്ഞുകയറ്റക്കാരെ സഹായിച്ചു; സൗദിയില്‍ യുവാവ് പിടിയില്‍
​​​​​​​റിയാദ്: സ്വന്തം നാട്ടുകാരായ നുഴഞ്ഞുകയറ്റക്കാരെ സഹായിച്ച യെമന്‍ യുവാവ് സൗദി അറേബ്യയില്‍ പിടിയില്‍. നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസ സൗകര്യം നല്‍കിയ യെമനിയെ അബഹ സുല്‍ത്താന്‍ സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന യെമനി യുവാവാണ് പിടിയിലായത്. 

നുഴഞ്ഞുകയറ്റക്കാരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നാടുകടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. യെമന്‍ പൗരനെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി അസീര്‍ പൊലീസ് അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ജിസാനില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കിയ സൗദി പൗരനെ ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹരഥില്‍ വെച്ച് സുരക്ഷാസേന അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാരായ പത്ത് എത്യോപ്യക്കാരെ വാഹനത്തില്‍ കടത്തുന്നതിനിടെയാണ് സൗദി പൗരന്‍ പിടിയിലായത്. 

Read More - ഈന്തപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ച് നിരോധിത ഗുളികകള്‍ കടത്താന്‍ ശ്രമം; പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റില്‍