ഒമാനിൽ താമസിച്ചു വരുന്ന മറ്റൊരു വിദേശിയുടെ പണം ഓൺ‌ലൈൻ വഴി മോഷ്ടിച്ചുവെന്നാരോപിച്ചാണ് അഞ്ചു പേരെയും അറസ്റ്റ് ചെയ്തത്.

മസ്കറ്റ്: ഓൺലൈനിലൂടെ പണം തട്ടിപ്പ് നടത്തിയതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് മസ്കറ്റിൽ അറസ്റ്റ് ചെയ്തു. ഒമാനിൽ താമസിച്ചു വരുന്ന മറ്റൊരു വിദേശിയുടെ പണം ഓൺ‌ലൈൻ വഴി മോഷ്ടിച്ചുവെന്നാരോപിച്ചാണ് അഞ്ചു പേരെയും അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

തട്ടിപ്പുകാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒമാൻ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പിടിക്കപ്പെട്ട അഞ്ചു പേർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായും പൊലീസിന്‍റെ അറിയിപ്പിൽ പറയുന്നു.

ഓണ്‍ലൈന്‍ ഡെലിവറി രംഗത്ത് 10 വര്‍ഷത്തിനുള്ളില്‍ വന്‍ വളര്‍ച്ചയുണ്ടാകുമെന്ന് ഒമാനിലെ സാമ്പത്തിക വിദഗ്ധര്‍
25കാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു