Asianet News MalayalamAsianet News Malayalam

ദീപാവലി ആഘോഷത്തിനിടെയെന്ന് സംശയം, വന്‍ തീപിടിത്തം; ലണ്ടനില്‍ ഇന്ത്യന്‍ വംശജരായ അഞ്ചു പേര്‍ മരിച്ചു

ഞായറാഴ്ച രാത്രി 10.30നാണ് പൊലീസിന് തീപിടിത്തം സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ 10 ഫയര്‍ എഞ്ചിനുകളും 70 അഗ്നിശമനേസ അംഗങ്ങളും സ്ഥലത്തെത്തി. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

five indian origin family dies in London house fire
Author
First Published Nov 14, 2023, 4:45 PM IST

ലണ്ടന്‍: ലണ്ടനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. വെസ്റ്റ് ലണ്ടനിലെ ഹോണ്‍സ്ലോയിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായതെന്ന് മെട്രോപോളിറ്റന്‍ പൊലീസ് തിങ്കളാഴ്ച അറിയിച്ചു. 

ഇന്ത്യന്‍ വംശജരാണ് മരിച്ചതെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ദീപാവലി ആഘോഷത്തിനിടെയാണ് തീ പടര്‍ന്നു പിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഞ്ചുപേരും ഒരു കുടുംബത്തിലെയാണെന്നാണ് കരുതുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.  ഇന്ത്യന്‍ വംശജരായ ആരോണ്‍ കിഷന്‍, ഭാര്യ സീമ അവരുടെ മൂന്ന് മക്കള്‍ എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10.30നാണ് പൊലീസിന് തീപിടിത്തം സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ 10 ഫയര്‍ എഞ്ചിനുകളും 70 അഗ്നിശമനേസ അംഗങ്ങളും സ്ഥലത്തെത്തി. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്തുള്ള വീടുകളില്‍ നിന്ന് ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ നിന്നാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

Read Also - ആ കുഞ്ഞ് വെളിച്ചം അണഞ്ഞു; നിയമപോരാട്ടങ്ങള്‍ ഫലം കണ്ടില്ല, മരണത്തിന് കീഴടങ്ങി ഇന്‍ഡി, അനുശോചിച്ച് മാര്‍പാപ്പ

മക്കയില്‍ മലിനജലമൊഴുക്കി; പ്രവാസി ഇന്ത്യക്കാരനെ ഉടനടി പിടികൂടി, 10 വര്‍ഷം തടവും 66.6 കോടി പിഴയും ശിക്ഷ 

റിയാദ്: മക്കയിലെ മരുഭൂമിയില്‍ മലിനജലം ഒഴുക്കിയ ഇന്ത്യക്കാരന്‍ പിടിയില്‍. പാരിസ്ഥിതിക നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ഇന്ത്യക്കാരനെ പിടികൂടിയത്. രാജ്യത്തെ നിയമം അനുസരിച്ച് 10 വര്‍ഷം തടവും 3 കോടി റിയാലും (66.6 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചേക്കാവുന്ന കുറ്റമാണിത്. ഇന്ത്യക്കാരന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 

സംസ്‌കരിക്കാത്ത മലിനജലം ഇയാള്‍ മക്കയിലെ മരുഭൂമിയില്‍ ഒഴുക്കിയതായി അധികൃതര്‍ കണ്ടെത്തി. പ്രാദേശിക പാരിസ്ഥിതിക വ്യവസ്ഥക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ഇയാളുടെ പ്രവൃത്തി. സംഭവത്തില്‍ ഇടപെട്ട സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സസ് ഇയാള്‍ക്കെതിരെ വേണ്ട നടപടികളെടുക്കുകയായിരുന്നു.

സൗദി നിയമം അനുസരിച്ച് ഇത്തരത്തിലുള്ള പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് നല്‍കുന്നത്. മലിനജലമോ ദ്രവപദാര്‍ത്ഥങ്ങളോ പ്രദേശങ്ങളിലേക്ക് വലിച്ചെറിയുകയോ ഒഴുക്കി കളയുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് കോടി റിയാല്‍ വരെ പിഴയോ 10 വര്‍ഷം വരെ തടവോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ. രിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, റിയാദ്, ശര്‍ഖിയ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളിലുള്ളവര്‍ 999,9996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios