ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കില്ല.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നാളെ (ചൊവ്വാഴ്ച) അഞ്ചു മണിക്കൂര്‍ നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് നവംബര്‍ ഒന്നിന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്.
ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കില്ല. ഇതിന്‍റെ ഭാഗമായി വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്ന് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
Read More - 11 കെ.വി വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് പ്രവാസി മരിച്ചു
ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് പുതിയ വിമാന സര്‍വീസ്
ദുബൈ: ദുബൈയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ സര്‍വീസ് തുടങ്ങുന്നു. നവംബര്‍ ഒന്ന് മുതലായിരിക്കും സര്‍വീസ് ആരംഭിക്കുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ആഴ്ചയില്‍ നാല് ദിവസമായിരിക്കും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ - കണ്ണൂര്‍ സര്‍വീസ്. നിലവില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ മാത്രമാണ് ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്.
Read More - ആദ്യ സൗദി ഗെയിംസിന് റിയാദിൽ തുടക്കം; 40 കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നത് ആറായിരത്തിലധികം താരങ്ങള്‍
ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ യുഎഇ സമയം വൈകുന്നേരം 6.40ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 748 വിമാനം ഇന്ത്യന്‍ സമയം രാത്രി 11.50ന് കണ്ണൂരിലെത്തും. തിരികെ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 12.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 747 വിമാനം യുഎഇ സമയം പുലര്‍ച്ചെ 3.15ന് ദുബൈയില്‍ എത്തും. ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് 300 ദിര്‍ഹം മുതലാണ് ടിക്കറ്റ്. അഞ്ച് കിലോ അധിക ലഗേജും അനുവദിക്കും.
