ഖത്തറിന്റെ ഔദ്യോഗിക ഹയ്യാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഫുട്‍ബോള്‍ ആരാധകര്‍ക്ക് ഹയ്യാ കാര്‍ഡിന് അപേക്ഷ നല്‍കാം. ഇതിന് പുറമെ രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള വവിധ താമസ ഓപ്ഷനുകള്‍  qatar2022.qa/book എന്ന വെബ്‍സൈറ്റ് വഴി ബുക്ക് ചെയ്യാം.

ദോഹ: മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് ഇല്ലാത്ത ഫുട്‍ബോള്‍ ആരാധകര്‍ക്കും ഡിസംബര്‍ രണ്ടാം തീയ്യതി മുതല്‍ ഖത്തറില്‍ പ്രവേശിക്കാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റില്ലാത്തവര്‍ക്കും പക്ഷേ ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണം. ഒപ്പം ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷനും നിര്‍ബന്ധമാണ്. 500 റിലായാണ് ഇതിനായുള്ള ഫീസ്.

ഖത്തറിന്റെ ഔദ്യോഗിക ഹയ്യാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഫുട്‍ബോള്‍ ആരാധകര്‍ക്ക് ഹയ്യാ കാര്‍ഡിന് അപേക്ഷ നല്‍കാം. ഇതിന് പുറമെ രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള വവിധ താമസ ഓപ്ഷനുകള്‍ qatar2022.qa/book എന്ന വെബ്‍സൈറ്റ് വഴി ബുക്ക് ചെയ്യാം. 12 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ 500 റിയാല്‍ എന്‍ട്രി ഫീസ് നല്‍കണം. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് എന്‍ട്രി ഫീസ് വേണ്ട.

Read also:  യുഎഇയില്‍ 51 ജിബി സൗജന്യ ഇന്റര്‍നെറ്റ് ഓഫര്‍ പ്രഖ്യാപിച്ച് മൊബൈല്‍ കമ്പനികള്‍

ചുവപ്പ് സിഗ്നല്‍ മറികടന്ന പ്രവാസി ഡ്രൈവര്‍ ജയിലിലായി; വന്‍തുക പിഴയും നാടുകടത്തലും ശിക്ഷ
​​​​​​​മനാമ: ബഹ്റൈനില്‍ റെഡ് സിഗ്നനല്‍ മറികടന്ന് അപകടകരമായി വാഹനം ഓടിച്ച പ്രവാസി ജയിലിലായി. ഇയാള്‍ക്ക് ഒരു മാസത്തെ ജയില്‍ ശിക്ഷയും 100 ദിനാര്‍ പിഴയും (21,000ല്‍ അധികം ഇന്ത്യന്‍ രൂപ) കോടതി ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.

ഡ്രൈ ഡോക് ഹൈവേയിലൂടെ രാത്രിയില്‍ റെഡ് സിഗ്നല്‍ ലംഘിച്ച് ട്രക്ക് ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്‍തതെന്ന് ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ചുവെന്ന് ട്രാഫിക് കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ വ്യക്തമായി. ബഹ്റൈനിലെ ഒരു ട്രാന്‍സ്‍പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‍തിരുന്ന ഏഷ്യക്കാരനായ യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read also: നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ വ്യാപക പരിശോധന; 45 പേര്‍ പിടിയില്‍