അനധികൃത ഹിജാമ ചികിത്സ; പ്രവാസി ദമ്പതികള്‍ അറസ്റ്റില്‍
സുരക്ഷാ നടപടികളും അണുബാധ പ്രതിരോധിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഇവര്‍ പാലിച്ചിരുന്നില്ലെന്ന് മക്ക ആരോഗ്യ വകുപ്പ് വക്താവ് ഹമദ് അല്‍ ഉതൈബി പറഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍ ലൈസന്‍സില്ലാതെ ഹിജാമ ചികിത്സ നടത്തിയ വിദേശ വനിതയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്‍തു. മക്കയില്‍ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലൈസന്‍സ് നേടാതെയാണ് ഇവര്‍ ചികിത്സ നടത്തിയിരുന്നത്.
അനധികൃത ചികിത്സ നടത്തിയിരുന്ന ദമ്പതികളെക്കുറിച്ച് മക്ക ആരോഗ്യ വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ നടപടികളും അണുബാധ പ്രതിരോധിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഇവര്‍ പാലിച്ചിരുന്നില്ലെന്ന് മക്ക ആരോഗ്യ വകുപ്പ് വക്താവ് ഹമദ് അല്‍ ഉതൈബി പറഞ്ഞു. പരാതികളിന്മേല്‍ അന്വേഷണം നടത്തിയ അധികൃതര്‍, പൊലീസുമായി ചേര്‍ന്ന് പരിശോധന നടത്തിയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി ഇരുവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയെ ബാധിക്കുന്ന ആരോഗ്യ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ 937 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Read also: യുഎഇയില്‍ അനുമതിയില്ലാതെ പണപ്പിരിവ് നടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പ്
സൗദി അറേബ്യയിൽ വീടിന് തീപിടിച്ച് ആറ് കുട്ടികളും അച്ഛനും മരിച്ചു; അമ്മയ്ക്ക് പരിക്ക്
റിയാദ്: വടക്കൻ സൗദിയിലെ അൽഖുറയാത്തിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഹയ്യ് തസ്ഹീലാത്തിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ആറു മക്കളും പിതാവുമാണ് മരിച്ചത്. മാതാവ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
വീടിന് തീപിടിച്ച് പുക ഉയരുന്നെന്ന വിവരം അൽഖുറയാത്ത് പട്രോളിങ് പൊലീസിനാണ് ലഭിച്ചത്. ഉടനെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നെന്ന് അൽജൗഫ് മേഖല സിവിൽ ഡിഫൻസ് വക്താവ് കാപ്റ്റൻ അബ്ദുറഹ്മാൻ അൽദുവൈഹി പറഞ്ഞു.
വേഗം തന്നെ തീ നിയന്ത്രണ വിധേയമാക്കാനായി.
വീട്ടിനുള്ളിൽ നാല് പേരെ മരിച്ച നിലയിലും മറ്റ് നാലുപേരെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്ന് പേർ പിന്നീട് ആശുപത്രിയിലാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ ചെറിയ കുട്ടികളാണ്. ഇവർ വീട്ടിനുള്ളിലെ ഒരു റൂമിലായിരുന്നു. താഴത്തെ നിലയിലെ കുട്ടികൾക്കുള്ള കിടപ്പുമുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അൽ ഫൈസലിയ പൊലീസ് അന്വേഷണം തുടരുകയാണ്.
Read also: ആറ് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി മരിച്ചു