പ്രതി ഓടിച്ച വാഹനത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍.

റിയാദ്: രാജ്യത്ത് മരുന്നുകളുടെ വിതരണം നടത്താനുള്ള വ്യവസ്ഥ ലംഘിച്ച് ഗുളികകള്‍ സംഭരിക്കുകയും വിതരണം നടത്താന്‍ ശ്രമിക്കുകയും ചെയ്ത വിദേശിയെ അറസ്റ്റ് ചെയ്തു. തെക്കന്‍ സൗദിയിലെ അഹദ് റുഫൈദയിലാണ് ഇത്തരത്തില്‍ നിയമവിരുദ്ധമായി കൈവശംവെച്ച 16,200 ഗുളികകളുമായി പാക് പൗരനെ അസീര്‍ റോഡ് സുരക്ഷാവിഭാഗം പിടികൂടിയത്. പ്രതി ഓടിച്ച വാഹനത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍.

സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു

റിയാദ് വിമാനത്താവളത്തിലെ വിവരങ്ങള്‍ ഇനി വാട്‌സ് ആപ് വഴി അറിയാം

റിയാദ്: റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ വിവരങ്ങള്‍ അറിയാന്‍ ഇനി വാട്‌സ് ആപ്പിലൂടെ സാധിക്കും. വാട്‌സ് ആപ്പിലൂടെ അന്വേഷണം നടത്തുന്ന യാത്രക്കാര്‍ക്ക് ഉടനടി മറുപടിയും ലഭിക്കും. വിമാന സര്‍വിസുകളുടെ എല്ലാ വിവരങ്ങളും ഇത്തരത്തില്‍ അറിയാം. 

വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും ഈ സേവനത്തിലൂടെ സൗകര്യമുണ്ട്. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. വിമാനങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ഇതിലൂടെ ലഭ്യമാവും.

ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹാവും ഇതിലൂടെ ലഭിക്കും. +966 9200 20090 എന്ന നമ്പറിലാണ് റിയാദ് എയപ്പോര്‍ട്ട് വാട്‌സ് ആപ്പ് സേവനം ലഭിക്കുക. രാവിലെ എട്ട് മുതല്‍ രാത്രി 11.59 വരെ വാട്‌സ് ആപ് സേവനം ലഭിക്കും. കൂടാതെ നഷ്ടപ്പെട്ട ബാഗേജ് റിപ്പോര്‍ട്ട് ചെയ്യാനും വിമാനത്താവളത്തില്‍ നിന്നുള്ള മറ്റു സേവനങ്ങള്‍ ലഭിക്കാനും ഇതു സഹായിക്കും.

ജിദ്ദയില്‍ ചേരിവികസനത്തിനായി കുടിയൊഴിപ്പിച്ച 14,156 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി

ട്രെയിനുകളോടിക്കാന്‍ സൗദിയില്‍ 31 വനിതാ ലോക്കോ പൈലറ്റുമാര്‍ പരിശീലനത്തില്‍

റിയാദ്: സൗദിയില്‍ അതിവേഗ ട്രെയിനുകള്‍ ഓടിക്കാന്‍ സ്ത്രീകള്‍. ഇതിന്‍റെ ഭാഗമായി 31 സ്വദേശി വനിതകള്‍ ലോക്കോ പൈലറ്റ് പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി.അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലീനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇവര്‍. ജനുവരിയിലാണ് പരിശീലനം ആരംഭിച്ചത്. 

ട്രാഫിക് നിയന്ത്രണങ്ങള്‍, സുരക്ഷ, ജോലി അപകടങ്ങള്‍, തീപിടിത്തം, ട്രെയിനും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. മുഴുവന്‍ പരീക്ഷകളും പരിശീലനവും ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ ഇവര്‍ സൗദി നഗരങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വദേശികളായ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍, പ്രത്യേകിച്ച് റെയില്‍വേ രംഗത്ത് ഒരുക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം തുടരുന്നതോടെ അടുത്തം വര്‍ഷങ്ങളില്‍ സ്ത്രീകളായ ട്രെയിന്‍ ഡ്രൈവര്‍മാരുടെ എണ്ണം ഇനിയും വര്‍ധിക്കും.