കണ്‍ട്രോള്‍ ആന്‍ഡ് ആന്‍റി കറപ്ഷന്‍ കമ്മീഷന്‍ അതോറിറ്റി (നസഹ) കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 161 പ്രതികള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

റിയാദ്: സൗദി അറേബ്യയില്‍ അഴിമതി കേസില്‍ ഒരു മാസത്തിനിടെ അറസ്റ്റിലായത് 41 പേര്‍. കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, ചൂഷണം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഇത്രയും പേര്‍ പിടിയിലായത്.

കണ്‍ട്രോള്‍ ആന്‍ഡ് ആന്‍റി കറപ്ഷന്‍ കമ്മീഷന്‍ അതോറിറ്റി (നസഹ) കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 161 പ്രതികള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ കാലയളവില്‍ അതോറിറ്റിയുടെ മുമ്പില്‍ എത്തിയ നിരവധി ക്രിമിനല്‍, സിവില്‍ കേസുകളുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും പ്രതികള്‍ക്കെതിരായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണെന്നും നസഹ അതോറിറ്റി വ്യക്തമാക്കി. 

അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ചും 980 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലോ 01144 20057 എ​ന്ന ന​മ്പ​റി​ൽ ഫാ​ക്സ് വ​ഴി​യോ അ​റി​യി​ക്ക​ണ​മെ​ന്നും ന​സ​ഹ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

എട്ട് തസ്തികകളിൽ ഇനി പ്രവാസികളെ നിയമിക്കാനാവില്ല; നിലവിലുള്ളവർ മറ്റൊരു തസ്തികയിലേക്ക് മാറണം

ജിദ്ദയിൽ പൊളിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാര അപേക്ഷകള്‍ നഗരസഭ സ്വീകരിച്ചു തുടങ്ങി

റിയാദ്: ചേരികൾ ഒഴിവാക്കുന്നതിന്റെയും നഗര വികസനത്തിന്റെയും ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ ഓൺലൈൻ വഴി സ്വീകരിച്ചു തുടങ്ങിയതായി ജിദ്ദ നഗരസഭ അറിയിച്ചു. കെട്ടിട ഉടമകൾ നഷ്ടപരിഹാരത്തിനായി ജിദ്ദ നഗരസഭയുടെ വെബ്‍സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 

കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതോടെ താമസസ്ഥലം നഷ്ടപ്പെട്ടവർക്ക് സർക്കാർ ചെലവിൽ താമസസൗകര്യം ഉൾപ്പെടെയുള്ള വിവിധ ഭവനസേവനങ്ങൾ നൽകുമെന്ന് നേരത്തെ മക്ക മേഖല എമിറേറ്റ് പ്രഖ്യാപിച്ചിരുന്നു. ഈ വർഷാവസാനത്തോടെ വിവിധ ഭവന യൂനിറ്റുകൾ ഒരുക്കുമെന്നും വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അവ നൽകുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. 

പല പ്രദേശങ്ങളിലെയും കെട്ടിടങ്ങൾ ഇതിനോടകം പൊളിച്ചുനീക്കിയിട്ടുണ്ട്. അവശേഷിക്കുന്നവ പൊളിച്ചുനീക്കുന്ന നടപടികൾ തുടരുകയാണ്. നവംബർ 17 ഓടെ മുഴുവൻ പ്രദേശങ്ങളിലെയും കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന ജോലികൾ അവസാനിക്കും. 34 പ്രദേശങ്ങളിലായി മൊത്തം 3.24 കോടി ചതുരശ്ര മീറ്റര്‍ സ്ഥലത്തുള്ള 50,000 ത്തോളം കെട്ടിടങ്ങളാണ് നഗരത്തിൽ പൊളിച്ചു നീക്കുന്നത്.