എഴുപതുകളില്‍ തന്നെ യുഎഇയില്‍ എത്തിയ അദ്ദേഹം 1979ലാണ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ സ്ഥാപിച്ചത്. 

ദുബൈ: ദുബൈയിലെ ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജോണ്‍ എം തോമസ് (79) അന്തരിച്ചു. പത്തനംതിട്ട തിരുവല്ല വാളക്കുഴി, ചക്കുത്തറ മച്ചത്തില്‍ കുടുംബാംഗമാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നെങ്കിലും സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. ഇന്ന് രാവിലെയും അദ്ദേഹം സ്‍കൂളിലെത്തിയിരുന്നു. അന്നമ്മയാണ് ഭാര്യ. മക്കള്‍ വിന്‍ജോണ്‍, വില്‍സി. മരുമക്കള്‍ - രേണു, റീജോ. 

എഴുപതുകളില്‍ തന്നെ യുഎഇയില്‍ എത്തിയ അദ്ദേഹം 1979ലാണ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ സ്ഥാപിച്ചത്. ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‍കൂളിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണെന്ന് ജോണ്‍ എം തോമസിന്റെ വിയോഗമെന്ന് പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി പ്രതികരിച്ചു. പ്രതിസന്ധികളെയെല്ലാം മറികടന്ന് സ്‍കൂളിനെ മുന്നോട്ട് നയിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്‍കൂള്‍ ഒരിക്കലും ഒരുൂ ബിസിനസായിരുന്നില്ല. കുട്ടികളുടെ ക്ഷേമമായിരുന്നു അദ്ദേഹത്തിന് പരമപ്രധാനം. സ്കൂളിലെ ഫീസ് സാധ്യമാവുന്നത്ര കുറയ്ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഒരു കുട്ടിയുടെയും പഠനത്തിന് മുടക്കം വരരുതെന്ന നിര്‍ബന്ധത്തോടെ എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഫീസിളവ് നല്‍കി. സ്‍കൂളിന്റെ എല്ലാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു ജോണ്‍ എം തോമസെന്നും അദ്ദേഹം അനുസ്‍മരിച്ചു. 

Read also: പക്ഷാഘാതം ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന സാമൂഹിക പ്രവർത്തകൻ മരിച്ചു

ജോലി സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ കാർ സർവീസ് സ്റ്റേഷനിലുണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. റിയാദ് സുലൈയിൽ നാഷനൽ ഗാർഡ് ആശുപത്രിക്ക് സമീപം സനാഇയിലെ സർവിസ് സ്റ്റേഷനുകളിലൊന്നിൽ ബുധനാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. സംഭവ സമയത്ത് ഇവിടെ ഉറങ്ങിക്കിടന്ന തിരുവനന്തപുരം മണ്ണാംകോണം സ്വദേശി റോബർട്ട് ജോൺ (52) മരിച്ചത്. 

സർവീസ് സ്റ്റേഷനിൽ അഗ്നിബാധയുണ്ടായ സമയത്ത്​അവിടെ 18 പേരുണ്ടായിരുന്നെന്നും റോബർട്ട് ഒഴികെ എല്ലാവരും പുറത്തേക്കോടി രക്ഷപ്പെടുയായിരുന്നെന്നും പറയപ്പെടുന്നു. നല്ല ഉറക്കത്തിലായിരുന്ന റോബർട്ടിനെ വിളിച്ചുണർത്തിയിട്ടാണ് കൂടെയുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതത്രെ. ദീർഘകാലം സൗദിയിലുണ്ടായിരുന്ന റോബർട്ട് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ റിയാദിൽ തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിരുന്നുള്ളൂ.

Read also: നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞു വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി
റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി. കോഴിക്കോട് താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി തിരുളാംകുന്നുമ്മല്‍ ടി.കെ ലത്തീഫിന്റെ മൃതദേഹമാണ് അബഹ ത്വാഇഫ് റോഡിലുള്ള ശൂഹത്ത് മഖ്‍ബറയില്‍ ഖബറടക്കിയത്.

ജൂലൈ ഏഴിന് അബഹയിലുണ്ടായ വാഹനാപകടത്തിലാണ് ടി.കെ ലത്തീഫ് മരിച്ചത്. അബഹയിലെ അല്‍ - അദഫ് സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ നാല് വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യ - സജ്ന. മക്കള്‍ - റമിന്‍ മുഹമ്മദ്, മൈഷ മറിയം. 

ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സ്റ്റേറ്റ് വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് ഹനീഫ മഞ്ചേശ്വരം, മുനീര്‍ ചക്കുവള്ളി, ലത്തീഫിന്റെ സഹോദരന്‍ ഷെമീര്‍, സിയാക്കത്ത്, ഷാനവാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുന്നതിനുള്ള രേഖകള്‍ ശരിയാക്കിയത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, സെക്രട്ടറി അബൂഹനീഫ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ക്കൊപ്പം ലത്തീഫിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു.