ആകെ മരണസംഖ്യ 9,108 ആയി തുടരുന്നു. രോഗബാധിതരില്‍ 5,156 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 60 പേരുടെ നില ഗുരുതരം.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മൂലമുള്ള പ്രതിദിന മരണനിരക്കും ഉയരുന്നു. നാല് മരണമാണ് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 642 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 145 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 757,191 ആയി. ആകെ രോഗമുക്തരുടെ എണ്ണം 742,927 ആയി ഉയര്‍ന്നു. 

ആകെ മരണസംഖ്യ 9,108 ആയി തുടരുന്നു. രോഗബാധിതരില്‍ 5,156 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 60 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 22,893 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. 

ജിദ്ദ 189, റിയാദ് 127, മക്ക 72, മദീന 56, ദമ്മാം 31, ത്വാഇഫ് 23, ജീസാന്‍ 15, അബഹ 9, അല്‍ബാഹ 8, ബുറൈദ 5, ഹുഫൂഫ് 5, യാംബു 5, അല്‍ഖര്‍ജ് 5, തബൂക്ക് 4, സബ്യ 4, നജ്‌റാന്‍ 3, ഖോബാര്‍ 3, അബൂ അരീഷ് 3, ദവാദ്മി 3, അല്‍റസ് 3, ദഹ്‌റാന്‍ 3, ബല്‍ജുറൈഷി 3, അല്‍ലെയ്ത് 3, ഖുലൈസ് 2, അറാര്‍ 2, ഹാഇല്‍ 2, ഖമീസ് മുശൈത്ത് 2, ബെയ്ഷ് 2, ഉനൈസ 2, ജുബൈല്‍ 2, ഖത്വീഫ് 2, ബീഷ 2, അല്‍ഖരീഹ് 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,715,976 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,477,287 ആദ്യ ഡോസും 24,824,183 രണ്ടാം ഡോസും 13,414,506 ബൂസ്റ്റര്‍ ഡോസുമാണ്.