Asianet News MalayalamAsianet News Malayalam

Accident in Saudi : സൗദിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാലു മരണം, നിരവധി പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. 23 പേര്‍ക്ക് സാരമായ പരിക്കുകളും 18 പേര്‍ക്ക് നിസാര പരിക്കുകളുമാണ്.

four died in Saudi after collision between a bus and truck
Author
riyadh, First Published Nov 26, 2021, 6:12 PM IST

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്ക - മദീന എക്സ്പ്രസ്വേയില്‍ (അല്‍ഹിജ്റ റോഡ്) വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍(road accident) 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും(injury) ചെയ്തു. മദീനയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സംഭവം.

പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. 23 പേര്‍ക്ക് സാരമായ പരിക്കുകളും 18 പേര്‍ക്ക് നിസാര പരിക്കുകളുമാണ്. റെഡ് ക്രസന്റ് അതോറിറ്റിക്ക് കീഴിലെ 31 ആംബുലന്‍സ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനും മദീന കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിക്കും കീഴിലെ രണ്ടു ആംബുലന്‍സ് യൂനിറ്റുകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു. 

സ്വദേശിവത്കരണം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണ (Saudisation) തീരുമാനങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന. നജ്റാനിലെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസം സ്വദേശിവത്കരണത്തിനായുള്ള പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. റെന്റ് എ കാര്‍ (Rent a car) സ്ഥാപനങ്ങളിലും ചരക്ക് ഗതാഗത സ്ഥാപനങ്ങളുടെ ഓഫീസുകളിലുമായിരുന്നു പ്രധാനമായും പരിശോധന.

നജ്റാനിലെ സ്വദേശിവത്കരണ കമ്മിറ്റി സെക്രട്ടറി ജനറല്‍ അബ്‍ദുല്ല അല്‍ ദോസരിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊതുഗതാഗത അതോരിറ്റി ഉദ്യോഗസ്ഥരും പരിശോധനകളില്‍ പങ്കെടുത്തു. നജ്റാനിലും ശറൂറയിലും ഹബൂനയിലും പ്രവര്‍ത്തിക്കുന്ന 42 റെന്റ് എ കാര്‍ സ്ഥാപനങ്ങളിലും ഏതാനും ചരക്ക് ഗതാഗത കമ്പനികളിലും കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്തി. ഇവിടങ്ങളില്‍ 42 സ്വദേശികളും 28 പ്രവാസികളും ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ 78 ശതമാനം സ്വദേശിവത്കരണം ഇതിനോടകം നടപ്പിലായിട്ടുണ്ട്. നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്തതായി കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. ഇവിടെ സ്വദേശികള്‍ക്ക് ലഭ്യമായ തൊഴില്‍ അവസരങ്ങളും അധികൃതര്‍ പരിശോധിച്ചു.

Follow Us:
Download App:
  • android
  • ios