ട്രാന്‍സ്‍ഫോര്‍മറിന്റെ പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. വിവരം ലഭിച്ചയുടന്‍ തന്നെ കുവൈത്ത് ഫയര്‍ ഫോഴ്‍സില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ അറ്റകുറ്റപ്പണികള്‍ക്കിടെ ട്രാന്‍സ്‍ഫോര്‍മര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്കേറ്റതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു അപകടം. പൊട്ടെത്തെറിയെ തുടര്‍ന്ന് സാല്‍മിയയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസവും നേരിട്ടു.
ട്രാന്‍സ്‍ഫോര്‍മറിന്റെ പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. വിവരം ലഭിച്ചയുടന്‍ തന്നെ കുവൈത്ത് ഫയര്‍ ഫോഴ്‍സില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്. ഇവര്‍ നാല് പേരും സാങ്കേതിക വിദഗ്ധരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ്‍ഫോര്‍മറിന്റെ പൊട്ടിത്തെറിയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ സ്ഥലത്ത് പരിശോധന നടക്കുകയാണ്. അതേ ദിവസം തന്നെ വൈദ്യുതി വിതരണം പഴയ നിലയിലാക്കാന്‍ സാധിച്ചുവെന്നും വൈദ്യുതി, ജല മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Read also: ഉംറ തീര്‍ത്ഥാടനത്തിന് എത്തിയ മലയാളി യുവതി സൗദി അറേബ്യയില്‍ നിര്യാതയായി
അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് കുഴഞ്ഞുവീണ് മരിച്ചു
ദോഹ: ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി കടവനാട് സ്വദേശി ശ്രീജേഷ് പി ഷണ്‍മുഖം (36) ആണ് മരിച്ചത്. ഗള്‍ഫാര്‍ അല്‍ മിസ്‍നദ് ഗ്രൂപ്പില്‍ സിസ്റ്റം അഡ്‍മിനിസ്‍ട്രേറ്ററായ ശ്രീജേഷ് ഒരാഴ്ചത്തെ അവധിയിലാണ് നാട്ടിലെത്തിയത്. തിരിച്ച് ഖത്തറിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു മരണം.
ഫെബ്രുവരി അവസാന വാരത്തിലാണ് ശ്രീജേഷ് നാട്ടില്‍ എത്തിയിരുന്നത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ദോഹയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. എന്നാല്‍ വൈകുന്നേരം ആറ് മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 12 വര്‍ഷമായി ഗള്‍ഫാര്‍ അല്‍ മിസ്‍നദ് ഗ്രൂപ്പില്‍ ജോലി ചെയ്‍തുവരികയായിരുന്നു. പള്ളിക്കര ഷണ്‍മുഖന്‍ ആണ് പിതാവ്. മാതാവ് - ശ്രീമതി. ഭാര്യ - അഞ്ജലി. മകന്‍ - സായി കൃഷ്ണ. സഹോദരങ്ങള്‍ - അനില, ശ്രീഷ.
Read also: പ്രവാസി മലയാളിയും ഭാര്യയും ഒന്നര മണിക്കൂറിന്റെ ഇടവേളയില്‍ ഹൃദയാഘാതം മൂലം മരിച്ചു
