അബുദാബി: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. തലശ്ശേരി കതിരൂര്‍ സ്വദേശി ഷാനിദ് ദുബായിലും
തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി ബഷീര്‍ റിയാദിലും മലപ്പുറം ജില്ലക്കാരായ ചട്ടിപ്പറമ്പ് ചോങ്ങാട്ടൂര്‍ സ്വദേശി ഉമ്മര്‍,
കാളികാവ് സ്വദേശി മുഹമ്മദലി അണ്ണപ്പുറത്ത് എന്നിവര്‍ സൗദിയിലെ ജിദ്ദയിലും മരിച്ചു. 

ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 141ആയി. ഇതുവരെ 985 പേരാണ് കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചത്. 2,10453 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

കുവൈത്തില്‍ ഞായറാഴ്ച മുതല്‍ കര്‍ഫ്യൂ സമയക്രമത്തില്‍ മാറ്റം