38,000 ല​ധി​കം പാ​ക്ക​റ്റ് പു​ക​യി​ല​യു​മാ​യി അ​റ​ബ് പൗ​ര​ത്വ​മു​ള്ള നാ​ലു പേ​രെയാണ് ദോ​ഫാ​റി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

മ​സ്‌​ക​ത്ത്​: ഒ​മാ​നി​ലേ​ക്ക് കടത്താന്‍ ശ്രമിച്ച വ​ൻ​ പു​ക​യി​ല ശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അറസ്റ്റ് ചെയ്തു.

38,000 ല​ധി​കം പാ​ക്ക​റ്റ് പു​ക​യി​ല​യു​മാ​യി അ​റ​ബ് പൗ​ര​ത്വ​മു​ള്ള നാ​ലു പേ​രെയാണ് ദോ​ഫാ​റി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. പിടിയിലായവര്‍ക്കെതിരായ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Read Also -  പല തവണ ഭാഗ്യം കൈവിട്ടു, വിജയിച്ചപ്പോൾ വിശ്വസിക്കാനായില്ല; വമ്പൻ സമ്മാനം സ്വന്തമാക്കി രണ്ട് ഇന്ത്യക്കാർ

അതേസമയം ഒമാനിൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാല് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. ര​ണ്ട് തീ​ര​ദേ​ശ മ​ത്സ്യ​ബ​ന്ധ​ന ബോട്ടുകള്‍ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ഫി​ഷ് ക​ൺ​ട്രോ​ൾ സംഘം ​പി​ടി​ച്ചെടുത്തു. 

അം​ഗീ​കൃ​ത മ​ത്സ്യ​ബ​ന്ധ​ന ദൂ​ര​പ​രി​ധി പാ​ലി​ക്കാ​ത്ത​തി​നും ലൈ​സ​ൻ​സി​ല്ലാ​ത്ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കെ​ടു​ത്ത​തി​നു​മാ​ണ്​ ന​ട​പ​ടി​. ബോട്ടുകളിലുണ്ടായിരുന്ന പ​ത്ത് ട​ൺ മ​ത്സ്യം ക​ണ്ടു​കെ​ട്ടി. പിടിയിലായ നിയമലംഘകര്‍ക്കെതിരെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read Also - ആകര്‍ഷകമായ ശമ്പളം, യുകെയിൽ തൊഴിലവസരം; ഒഴിവുകളിലേക്ക് നോര്‍ക്ക വഴി നിയമനം, വിശദ വിവരങ്ങള്‍ അറിയാം

ശരിയായ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 13 കഫേകൾക്ക് കുവൈത്തിൽ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ശരിയായ ലൈസൻസില്ലാതെയും ലൈസൻസ് പരിധി കഴിഞ്ഞിട്ടും പ്രവർത്തിക്കുന്ന കഫേകൾക്ക് കുവൈത്തില്‍ മുന്നറിയിപ്പ്. പൊതുസ്വത്ത് കൈയേറ്റങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ലക്ഷ്യമിട്ട് അടുത്തിടെ നടത്തിയ ഫീൽഡ് പരിശോധനകളുടെ വിവരങ്ങള്‍ ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ വയലേഷന്‍സ് റിമൂവല്‍ വിഭാഗം മേധാവി ഫഹദ് അൽ മുവൈസ്രിയാണ് വെളിപ്പെടുത്തിയത്.

ബ്രാഞ്ച് ഡയറക്ടർ എഞ്ചിനീയർ മുബാറക് അൽ അജ്മിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. ഖൈത്താൻ ഏരിയയിൽ ശരിയായ ലൈസൻസില്ലാതെയും ലൈസൻസ് പരിധി കവിഞ്ഞിട്ടും പ്രവർത്തിക്കുന്ന കഫേകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ഇത്തരം 13 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

നിക്ഷേപ, വാണിജ്യ മേഖലകളിലെ കൈയേറ്റങ്ങൾ പരിഹരിക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻറ് എല്ലാ ഗവർണറേറ്റുകളിലും കര്‍ശന പരിശോധന ക്യാമ്പയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമപരമായ പിഴകൾ ഒഴിവാക്കുന്നതിന് നിയമലംഘനങ്ങൾ വേഗത്തിൽ പരിഹരിക്കാന്‍ റെഗുലേറ്ററി ഏജൻസികൾ അഭ്യർത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്