ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്കാണ് സിമന്‍റ് സ്ലാബ് പതിച്ചത്. മെട്രോ പാലത്തിന്‍ നിന്ന് സ്ലാബ് അടര്‍ന്നു വീഴുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയില്‍ കാറിന് മുകളിലേക്ക് സിമന്‍റ് സ്ലാബ് വീണ് നാലുപേര്‍ക്ക് പരിക്കേറ്റു. റിയാദിലെ കിങ് അബ്ദുല്ല റോഡില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കാറിലുണ്ടായിരുന്ന യുവതിക്കും അവരുടെ രണ്ട് കുട്ടികള്‍ക്കും ജോലിക്കാരിക്കുമാണ് പരിക്കേറ്റത്.
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്കാണ് സിമന്‍റ് സ്ലാബ് പതിച്ചത്. മെട്രോ പാലത്തിന്‍ നിന്ന് സ്ലാബ് അടര്‍ന്നു വീഴുകയായിരുന്നു. അല്‍ മന്‍സൂറ ഹാളിന് മുമ്പിലെ തുരങ്ക റോഡിന് സമീപമുള്ള മെട്രോ പാതയില്‍ നിന്നാണ് സ്ലാബ് വീണത്. പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അപകടം മൂലം റോഡില്‍ ഗതാഗത തടസ്സം ഉണ്ടായി.
സ്വന്തം കയ്യില്‍ വെടിവെച്ചു; വീഡിയോ പ്രചരിച്ചതോടെ യുവാവ് അറസ്റ്റില്‍
പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ ക്രെയിൻ അപകടത്തിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ മക്കയിൽ ജോലിക്കിടെ ക്രെയിൻ തലയിൽ വീണ് ഇന്ത്യൻ തൊഴിലാളി മരിച്ചു. മക്ക മസ്‍ജിദുല്‍ ഹറമിനടുത്ത് അജിയാദിലുള്ള പ്രശസ്‍തമായ ഒരു ഹോട്ടലിന്റെ പുറം ഗ്ലാസ് ജനലുകൾ വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം.
ഹോട്ടലുമായി ശുചീകരണ കരാറിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയിലെ തൊഴിലാളിയാണ് മരിച്ച 33 കാരനായ ഇന്ത്യക്കാരൻ. എന്നാൽ ഇദ്ദേഹം ഇന്ത്യയിൽ ഏതു സംസ്ഥാനക്കാരനാണെന്ന് വിവരമില്ല. സഹപ്രവർത്തകരായ തൊഴിലാളികൾക്കൊപ്പം ഹോട്ടലിന്റെ പുറംചില്ലുകൾ വൃത്തിയാക്കുന്നതിനിടെ പതിനൊന്നാം നിലയിൽ നിന്നും പൊട്ടിവീണ ക്രെയിൻ ഇദ്ദേഹത്തിന്റെ ദേഹത്ത് പതിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിക്കുകയുമായിരുന്നു.
സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് തൊഴിലാളി മുങ്ങി മരിച്ചു
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മക്ക അൽ നൂർ സ്‍പെഷ്യലൈസ്ഡ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കായി അജ്‌യാദ് സ്റ്റേഷൻ പരിധിയിലെ പൊലീസിനേയും പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ചിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
