Asianet News MalayalamAsianet News Malayalam

ചാരിറ്റി ഫണ്ട് ദുരുപയോഗം; നാല് സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തു

നാല് പ്രതികളും ചാരിറ്റി നടത്തിപ്പിൽ തങ്ങളെ ഏൽപ്പിച്ച വിശ്വാസത്തെ വഞ്ചിക്കുകയും ദുരുദ്ദേശത്തോടെ പ്രവർത്തിക്കുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞതായും അധികൃതർ അറിയിച്ചു.

four saudi citizens arrested for charity fund misuse
Author
First Published Dec 23, 2023, 10:08 PM IST

റിയാദ്: രാജ്യത്തെ ചാരിറ്റബിൾ അസോസിയേഷനുകളിലൊന്നിലെ ഫണ്ട് ദുരുപയോഗം ചെയ്ത് വിശ്വാസ വഞ്ചന ചെയ്തതിന് നാല് സ്വദേശി പൗരന്മാരെ അറസ്റ്റ് ചെയ്തതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നാല് പ്രതികളും ചാരിറ്റി നടത്തിപ്പിൽ തങ്ങളെ ഏൽപ്പിച്ച വിശ്വാസത്തെ വഞ്ചിക്കുകയും ദുരുദ്ദേശത്തോടെ പ്രവർത്തിക്കുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞതായും അധികൃതർ അറിയിച്ചു.

പ്രതികൾ യാതൊരു അവകാശവുമില്ലാതെ അസോസിയേഷൻ പ്രവർത്തകർക്കും മറ്റുള്ളവർക്കും നിയമവിരുദ്ധമായി ഫണ്ട് ഉപയോഗപ്പെടുത്തി സബ്‌സിഡി വിതരണം ചെയ്തുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. അസോസിയേഷൻ നടപടികളും ചട്ടങ്ങളും ലംഘനം നടത്തി സാമ്പത്തിക ബാധ്യത വരുത്തിയതായും പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ ലംഘനം എന്നീ കുറ്റങ്ങൾ ചെയ്ത പ്രതികളെ നിയമങ്ങൾക്കനുസൃതമായി നിർദിഷ്ട ശിക്ഷാനടപടികൾ പൂർത്തിയാക്കാൻ കോടതിയിലേക്ക് റഫർ ചെയ്തു.

Read Also - ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികള്‍ക്ക് വധശിക്ഷ നടപ്പാക്കി

സൗദിയില്‍ തുറമുഖങ്ങള്‍ വഴി ലഹരിമരുന്ന് കടത്ത്; പിടികൂടിയത് 117,000 ലഹരി ഗുളികകള്‍

റിയാദ്: സൗദി അറേബ്യയിലെ തുറമുഖങ്ങള്‍ വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. അല്‍ ഹദീത, അല്‍ ബത്ത തുറമുഖങ്ങള്‍ വഴിയുള്ള ലഹരിമരുന്ന് കടത്താണ് കസ്റ്റംസ് സംഘം പരാജയപ്പെടുത്തിയത്.

117,000 ക്യാപ്റ്റഗണ്‍ ഗുളികകളും 6,000 ഗ്രാമിലേറെ ഷാബുവും പിടിച്ചെടുത്തതായി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് എത്തിയ രണ്ട് ട്രക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. ഒരു ട്രക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് 117,210 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയത്. അല്‍ ബത്തയില്‍ മറ്റൊരു സംഭവത്തില്‍ ട്രക്കില്‍ അഗ്നിശമന ഉപകരണത്തിനുള്ളിലാണ് 6,170 ഗ്രാം ഷാബു ഒളിപ്പിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 

കള്ളക്കടത്ത് ചെറുക്കുന്നതിനുള്ള പൊതുജന സഹകരണം അതോറിറ്റി അഭ്യർഥിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷാ നമ്പർ (1910), ഇമെയിൽ (1910@zatca.gov.sa), അല്ലെങ്കിൽ രാജ്യാന്തര നമ്പർ (+966 114208417) വഴി കള്ളക്കടത്ത് പ്രവർത്തനങ്ങൾ അറിയിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


Latest Videos
Follow Us:
Download App:
  • android
  • ios