പരിക്കേറ്റ 11 പേരെ ഉയൂനുല്‍ജവാ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രണ്ടു പേരെ വിഗദ്ധ ചികിത്സക്കായി റഫറല്‍ ആശുപത്രികളിലേക്ക് മാറ്റി.

റിയാദ്: സൗദി അറേബ്യയിലെ ബുറൈദയില്‍ സ്വകാര്യ കമ്പനി കോമ്പൗണ്ടില്‍ ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉയൂനുല്‍ജവാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ പരിക്കേറ്റവരെ സ്വീകരിക്കാന്‍ ആശുപത്രിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകും മുഴുവന്‍ മെഡിക്കല്‍ ജീവനക്കാരെയും വിളിച്ചുവരുത്തി എല്ലാ വിഭാഗങ്ങളും സജ്ജമാക്കുകയും ചെയ്തു. പരിക്കേറ്റ 11 പേരെ ഉയൂനുല്‍ജവാ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രണ്ടു പേരെ വിഗദ്ധ ചികിത്സക്കായി റഫറല്‍ ആശുപത്രികളിലേക്ക് മാറ്റി. പ്രാഥമിക പരിശോധനകള്‍ക്കും ചികിത്സക്കും ശേഷം ഒരാള്‍ ആശുപത്രി വിട്ടു.

സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് ഗര്‍ഭിണികള്‍ മരിച്ചു
തോക്കിന്‍ മുനയില്‍ നിര്‍ത്തി ബാങ്ക് ഇടപാടുകാരെ കൊള്ളയടിക്കുന്ന സംഘം അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ ബാങ്ക് ഇടപാടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഘത്തെ റിയാദില്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യക്കാരായ ഒമ്പതംഗ കവര്‍ച്ചാ സംഘമാണ് പിടിയിലായത്. എത്യോപ്യ, സിറിയ, ബംഗ്ലാദേശ് എന്നീ രാജ്യക്കാരാണിവര്‍.

ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഉള്ളടക്കങ്ങള്‍ 'നെറ്റ്ഫ്‌ലിക്‌സി'ല്‍ നിന്ന് നീക്കം ചെയ്യണമെന്ന് ജി.സി.സി

കവര്‍ച്ചാ സംഘത്തിലെ അഞ്ച് എത്യോപ്യക്കാര്‍ അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരാണ്. ബാങ്കില്‍ നിന്നിറങ്ങുന്ന ഇടപാടുകാരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി കൊള്ളയടിക്കുകയും പണം അപഹരിക്കുകയുമാണ് സംഘം ചെയ്തിരുന്നത്. കവര്‍ച്ചാ സംഘത്തിന് താമസ സൗകര്യമൊരുക്കിയതിനും മൊബൈല്‍ സിം കാര്‍ഡ് നല്‍കിയതിനുമാണ് നാലുപേര്‍ പിടിയിലായത്. രണ്ട് ബംഗ്ലാദേശികള്‍, ഒരു എത്യോപ്യക്കാരന്‍, ഒരു സിറിയക്കാരന്‍ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച നാല് വാഹനങ്ങളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ഇവരില്‍ നിന്നും 387 സിം കാര്‍ഡുകളും ആയുധങ്ങളും പിടിച്ചെടുത്തു. പ്രാഥമിക നിയമ നടപടികള്‍ സ്വീകരിച്ച ശേഷം പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.