ആദ്യ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച് നാലുമാസം കഴിഞ്ഞ 50 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നാലാം ഡോസ് വാക്‌സിന് യോഗ്യത.
കുവൈത്ത് സിറ്റി: കൊവിഡ് വാക്‌സിന്റെ നാലാം ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആദ്യ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച് നാലുമാസം കഴിഞ്ഞ 50 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നാലാം ഡോസ് വാക്‌സിന് യോഗ്യത. ഇവര്‍ക്ക് മിശ്രിഫിലെ കേന്ദ്രത്തിലെത്തി രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. 12നും 50നും ഇടയില്‍ പ്രായമുള്ള പ്രതിരോധ ശേഷി കുറവുള്ളവര്‍ക്കും നാലാം ഡോസ് വാക്‌സിന്‍ നല്‍കുന്നുണ്ട്. എന്നാല്‍ നാലാം ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടില്ല.
താമസ സ്ഥലത്ത് പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി; കുവൈത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതര്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍. രോഗം സ്ഥിരീകരിക്കുന്നത് മുതല്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണം. കൊവിഡ് ബാധിതരുടെ ഫോളോ അപ്പിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ സംവിധാനം ഏര്‍പ്പെടുത്തി.
ശ്ലോനിക് ആപ്പിന് പകരം ഇമ്യൂണ്‍ ആപ്പ് ആണ് ഇനി നിരീക്ഷണത്തിനും ഫോളോ അപ്പിനും ഉപയോഗിക്കുക. ഐസൊലേഷനില്‍ കഴിയുന്ന അഞ്ച് ദിവസത്തിന് ശേഷം അഞ്ച് ദിവസം മാസ്‌ക് ധരിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
താമസ സ്ഥലത്ത് പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി; കുവൈത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുമായി രണ്ട് പേര്‍ പിടിയിലായി. ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരും കുടുങ്ങിയത്. ഇവരില്‍ നിന്ന് അഞ്ചര കിലോഗ്രാം ഹാഷിഷ്, നാല് കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് എന്നിവയ്‍ക്ക് പുറമെ ഒന്‍പത് കഞ്ചാവ് ചെടികളും പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
താമസ സ്ഥലത്ത് ചൂടും വെളിച്ചവും ക്രമീകരിക്കാനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയായിരുന്നു ഇവര്‍ കഞ്ചാവ് കൃഷി നടത്തിയിരുന്നത്. ഇതിനായുള്ള പ്രത്യേക സംവിധാനങ്ങളും ഉപകരണങ്ങളും ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പിടിച്ചെടുത്തു. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി ഇരുവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.
