തീർത്തും സൗജന്യമായ ഈ ബസ് സർവീസ് എല്ലായിപ്പോഴുമുണ്ടാകും.
റിയാദ്: മക്ക, മദീന പള്ളികളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിനിൽ മക്ക സ്റ്റേഷനിലെത്തുന്നവർക്ക് അവിടെ നിന്ന് മക്ക പള്ളിയിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തി. പള്ളിയിൽനിന്ന് തിരികെ ഹറമൈൻ സ്റ്റേഷനിലേക്കും സർവീസുണ്ട്. തീർത്തും സൗജന്യമായ ഈ ബസ് സർവീസ് എല്ലായിപ്പോഴുമുണ്ടാകും.
മദീനക്കും മക്കക്കുമിടയിൽ ട്രെയിൻ യാത്രക്ക് രണ്ട് മണിക്കൂർ 20 മിനുട്ട് ദൈർഘ്യമാണുള്ളത്. മൂന്നൂർ കിലോമീറ്ററാണ് ദൂരം. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് ഈ ട്രെയിനിൽ യാത്ര ചെയ്യാം. മദീനയിലെ പ്രവാചക പള്ളിയിൽ പ്രർത്ഥനയും അവിടെ പ്രവാചകന്റെ ഖബറിടത്തിലും മറ്റ് ചരിത്ര സ്ഥലങ്ങളിലും സന്ദർശനവും പൂർത്തിയാക്കി ഇതേ ട്രെയിനിൽ മക്കയിലേക്ക് മടങ്ങാനുമാവും.
Read also: സൗദി അറേബ്യയില്‍ ഖുർആൻ പാരായണം, ബാങ്ക് വിളി മത്സരങ്ങള്‍ തുടരുന്നു; രണ്ടാം ഘട്ടത്തിലേക്ക് 2,116 പേര്‍
ആറുമാസത്തിനിടെ ഉംറ നിര്‍വഹിക്കാനെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു
റിയാദ്: പുതിയ ഉംറ സീസൺ ആരംഭിച്ച് ആറുമാസം പിന്നിടുമ്പോൾ സൗദി അറേബ്യയിലെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. വ്യോമ, കര, കടൽ തുറമുഖങ്ങൾ വഴി കഴിഞ്ഞ ദിവസം വരെ എത്തിയ തീർഥാടകരുടെ എണ്ണം വ്യക്തമാക്കി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആകെ 48,40,764 തീർഥാടകരാണ് പുണ്യഭൂമിലെത്തിയത്.
ഇതുവരെ എത്തിയ തീര്‍ത്ഥാടകരില്‍ 4,258,151 പേർ ഉംറ നിർവഹിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങി. ചൊവ്വാഴ്ച വരെ സൗദിയിലുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം 582,613 ആണ്. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ 4,329,349 തീർഥാടകർ എത്തിയതായാണ് കണക്ക്. അറാർ ജദീദ്, അൽ ഹദീത, ഹാലത്ത് അമ്മാർ, അൽവാദിയ, റുബുൽ ഖാലി (എംപ്റ്റി ക്വാർട്ടർ), അൽബത്ഹ, സൽവ, കിങ് ഫഹദ് കോസ്വേ, അൽറാഖി, ദുർറ, ഖഫ്ജി എന്നിവിടങ്ങളിലെ കര മാർഗമുള്ള കവാടങ്ങളിലൂടെ 507,430 തീർഥാടകരും കപ്പൽ മാർഗം 3985 തീർഥാടകരും എത്തിയിട്ടുണ്ട്.
Read also: സന്ദർശന വിസയിലെത്തിയ മലയാളി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
