രണ്ട് ടിക്കറ്റുകൾ വാങ്ങിയപ്പോൾ ഓഫര്‍ വഴി ലഭിച്ച മൂന്ന് സൗജന്യ ടിക്കറ്റുകളിലൊന്നാണ് സമ്മാനാര്‍ഹമായത്.
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ പ്രവാസിക്ക് ഭാഗ്യമെത്തിയത് സൗജന്യ ടിക്കറ്റിലൂടെ. ബിഗ് ടിക്കറ്റിന്‍റെ ആഴ്ച തോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലാണ് ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് അറ്റികുല്‍ അലം ഹാസി അബ്ദുല്‍ മന്നാന്‍ 10 ലക്ഷം ദിര്‍ഹം (2 കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനം നേടിയത്.
ബിഗ് ടിക്കറ്റിന്‍റെ പ്രൊമോഷണല്‍ ഓഫര്‍ വഴി രണ്ട് ടിക്കറ്റുകള്‍ സ്റ്റോറിൽ നിന്ന് വാങ്ങിയ മുഹമ്മദിന് മൂന്ന് സൗജന്യ ടിക്കറ്റുകള്‍ കൂടി ലഭിക്കുകയായിരുന്നു. സൗജന്യമായി ലഭിച്ച ഈ ടിക്കറ്റുകളിലൊന്നാണ് വൻ ഭാഗ്യം ഇദ്ദേഹത്തിന് കൊണ്ടുവന്നത്. വ്യവസായിയായ മുഹമ്മദ് അബുദാബിയില്‍ താമസിച്ച് വരികയാണ്. ഇദ്ദേഹത്തിന്‍റെ കുടുംബം നാട്ടിലാണ്. ഏകദേശം 10 വര്‍ഷം മുമ്പ് സുഹൃത്തുക്കള്‍ പറഞ്ഞാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. കൂട്ടുകാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് കണ്ട ഇദ്ദേഹവും തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Read Also - പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത, വരുന്നൂ പുതിയ വിമാന സർവീസ്; 2 നഗരങ്ങളിലേക്ക് എമിറേറ്റ്സ് എ350 പറക്കും
ആദ്യം അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് മുഹമ്മദ് ബിഗ് ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയത്. ആദ്യം എല്ലാ മാസവും ടിക്കറ്റ് വാങ്ങിയിരുന്നു. പിന്നീടത് വല്ലപ്പോഴുമായി. ബിഗ് ടിക്കറ്റില്‍ നിന്ന് സമ്മാന വിവരം അറിയിച്ച് കോൾ ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു. ഈ ദിവസം തന്‍റെ ഭാഗ്യ ദിനമാകുമെന്ന് മനസ്സില്‍ തോന്നിയിരുന്നെന്നും ആ തോന്നല്‍ വെറുതെ ആയില്ലെന്നും മുഹമ്മദ് പ്രതികരിച്ചു. സമ്മാനത്തക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും തന്‍റെ ബിസിനസ് വിപുലീകരിക്കാന്‍ ഒരു തുക നിക്ഷേപിക്കണമെന്നാണ് മുഹമ്മദിന്‍റെ ആഗ്രഹം. ഇനിയും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും തങ്ങളുടെ ഭാഗ്യം ബിഗ് ടിക്കറ്റിലൂടെ പരീക്ഷിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
