തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല

ഷാർജ: യുഎഇയിലെ ഷാർജ ഹംരിയ മേഖലയിൽ തീപിടുത്തം. ഇന്ധന സംഭരണശാലയിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തമുണ്ടായത്. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സുരക്ഷാ മുൻകരുതലുകളുടെ ഭാ​ഗമായി അടിയന്തിര സേവനങ്ങളും മെഡിക്കൽ ടീമുകളും സ്ഥലത്ത് എത്തിയിരുന്നു. തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തെ തുടർന്ന് കനത്ത പുക ഉയരുന്നുണ്ട്. ഇതോടെ സമീപ പ്രദേശങ്ങളിൽ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം